Latest NewsFootballNewsSports

ചാമ്പ്യൻസ് ലീഗിൽ തോറ്റിട്ടും ലിവർപൂൾ ക്വാർട്ടർ ഫൈനലിൽ

പാരീസ്: യുവേഫ ചാമ്പ്യൻസ് ലീഗിന്‍റെ രണ്ടാം പാദ മത്സരത്തിൽ ഇന്റർ മിലാനിനോട് തോറ്റിട്ടും മുൻ ചാമ്പ്യന്മരായ ലിവർപൂൾ ക്വാർട്ടർ ഫൈനലിൽ. ലിവർപൂളിന്റെ തട്ടകമായ ആൻഫീൽഡിൽ നടന്ന മത്സരത്തിൽ ഇന്‍റർ മിലാൻ എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചെങ്കിലും അഗ്രിഗേറ്റ് സ്കോറിൽ (2-1) പുറത്തായി.

ആദ്യപാദത്തിൽ ലിവർപൂൾ എതിരില്ലാത്ത രണ്ട് ഗോളിന് വിജയിച്ചിരുന്നു. 62-ാം മിനുട്ടിൽ ലൗട്ടാരോ മാർട്ടിനസാണ് ഇന്‍ർമിലാന്‍റെ ഏക ഗോൾ നേടിയത്. തൊട്ടടുത്ത നിമിഷം സാഞ്ചസ് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതോടെ പത്ത് പേരുമായിട്ടാണ് ഇന്‍റർ മിലാൻ മത്സരം അവസാനിപ്പിച്ചത്.

Read Also:- ജേസണ്‍ റോയിക്ക് പകരക്കാരനെ കണ്ടെത്തി ഗുജറാത്ത് ടൈറ്റന്‍സ്

ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ പ്രീക്വാർട്ടറിൽ സാൾസ്ബർഗിനെ ഗോൾ മഴയിൽ മുക്കി ബയേണ്‍ മ്യൂണിക്ക്. ഒന്നിനെതിരെ ഏഴ് ഗോളുകൾക്കാണ് ബയേണിന്‍റെ ജയം. അഗ്രിഗേറ്റ് സ്കോറിൽ 8-2ന്‍റെ വിജയം ബയേൺ സ്വന്തമാക്കി. ആദ്യ 23 മിനുട്ടിൽ തന്നെ ഹാട്രിക്ക് തികച്ച ലെവൻഡോസ്‌കിയാണ് ബയേൺ ജയത്തിൽ നിർണായകമായത്. മുള്ളർ രണ്ടു ഗോളും ഗ്നാബറി, സാനെ എന്നിവർ ഒരോ ഗോൾ വീതവും നേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button