മുട്ടം: യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും അഞ്ചുലക്ഷം രൂപ പിഴയും വിധിച്ച് കോടതി. മാട്ടുപ്പാറത്തോട്ടത്തിൽ ബിജുവിനെയാണ് തൊടുപുഴ രണ്ടാം അഡീഷനൽ സെഷൻസ് ജഡ്ജി ജി. അനിൽ ശിക്ഷിച്ചത്.
അടിമാലി ആനവിരട്ടി പുളിന്താനത്ത് കുട്ടായി എന്ന ജെക്സിൻ ആന്‍റണിയെ കൊലപ്പെടുത്തിയ കേസിലാണ് കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്ന് വർഷം കൂടി തടവ് അനുഭവിക്കണമെന്ന് കോടതി ഉത്തരവിൽ പറയുന്നു.
Read Also : ‘സുധാകരന് മറുപടി കൊടുത്തതാണ്’: ഭീഷണി പ്രസംഗത്തെ ന്യായീകരിച്ച് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി
2012 ഫെബ്രുവരി അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. രാത്രി 8.30ഓടെ മാങ്കുളം പള്ളിയിൽ പെരുന്നാൾ കഴിഞ്ഞ് സുഹൃത്ത് രാജേഷിനോടൊപ്പം ബൈക്കിൽ വന്ന ജെക്സിനെ മാങ്കുളം-കല്ലാർ റോഡിൽ പ്രതിയുടെ സഹോദരിയുടെ വീടിന് മുൻവശം വെച്ച് കണ്ടെന്നും തുടർന്ന്, ജെക്സിനെ ബിജു പിന്നിൽ നിന്ന് കമ്പിവടിക്ക് തലക്ക് അടിച്ചു വീഴ്ത്തി കൊലപ്പെടുത്തിയെന്നുമാണ് കേസ്.
ബിജു നൽകാനുള്ള പണം ജെക്സിൻ ആവശ്യപ്പെട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ച കാരണം. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഏബിൾ സി. കുര്യൻ ഹാജരായി.
Post Your Comments