ഛത്തീസ്‌ഗഢ്: പശുവിന്റെ ചാണകം കൊണ്ടു നിർമ്മിച്ച പെട്ടിയിൽ ബജറ്റ് അവതരിപ്പിക്കാനെത്തി ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗെല്‍. ബുധനാഴ്ച ചത്തീസ്ഗഢ് നിയമസഭയില്‍ അവതരിപ്പിക്കാൻ കൊണ്ടുവന്ന ബജറ്റാണ് ചാണകത്തിന്റെ പൊടികൊണ്ട് നിർമ്മിച്ച പെട്ടിയിൽ കൊണ്ടുവന്നത്.
Also Read:വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് പരീക്ഷിക്കാവുന്ന ചില ഫേസ് പാക്കുകൾ
കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും, കന്നുകാലി സംരക്ഷണത്തിനും കൂടുതല്‍ ഊന്നല്‍ നല്‍കുന്നതായിരിക്കും തന്‍റെ ബജറ്റ് എന്ന വാഗ്ദാനം പൂർണ്ണമായും നിർവേറ്റും വിധമാണ് മുഖ്യമന്ത്രി ചാണകത്തിൽ നിർമ്മിച്ച പെട്ടിയുമായി എത്തിയത്. ‘എക് പാഹല്‍ വനിത സഹകരണ സംഘം നിര്‍മ്മിച്ചതാണ് ഈ പ്രത്യേക തരം പെട്ടി.
ഛത്തീസ്‌ഗഢ് ജനത ദൈവമായി ആരാധിക്കുന്ന മൃഗമാണ് പശു. ഇവിടുത്തെ തേജ് ഉത്സവത്തില്‍ എല്ലാ വീടും ചാണകം പൂശാറുണ്ട്. അതുകൊണ്ട് തന്നെ, ഇത്തരത്തിലുള്ള ഒരു പുതിയ മുന്നേറ്റം മറ്റു അസംസ്‌കൃത വസ്തുക്കളുടെ ഉപയോഗത്തിൽ നിന്ന് നമ്മളെ തടയുകയും, പ്രകൃതിദത്തമായ ജീവിതത്തിലേക്ക് തിരികെ നയിക്കുകയും ചെയ്യുന്നു.
Post Your Comments