തിരുവനന്തപുരം: ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവരുന്ന കുപ്രസിദ്ധ മോഷ്ടാവ് സതീഷ് എന്ന റഫീഖ് പിടിയിൽ. അൻപതോളം കേസുകളിലാണ് ഇയാൾ പ്രതിയായിട്ടുള്ളത്.
ശ്രീധര്‍മ ശാസ്താവിന്റെ നിലമേലുള്ള ക്ഷേത്രത്തിൽ ഇയാൾ മോഷണം നടത്തിയതുമായി ബന്ധപ്പെട്ട സിസി ടിവി ദൃശ്യങ്ങളാണ് പ്രതിയെ കുടുക്കിയത്. ഇവ പരിശോധിച്ചാണ് ചടയമംഗലം പൊലീസ് റഫീഖിനെ തിരിച്ചറിഞ്ഞത്. തുടർന്ന് തിരുവനന്തപുരത്തെ ലോഡ്ജില്‍ എത്തിയ റഫീഖിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളിൽ നിന്ന് സ്വര്‍ണാഭരണങ്ങള്‍, ലാപ്‌ടോപ്പുകള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവ പൊലീസ് പിടിച്ചെടുത്തു.
അതേസമയം, പിടിയിലായ പ്രതി മുൻപ് കൊല്ലം ജില്ലയില്‍ പുത്തൂര്‍, ഏനാത്ത്, കൊട്ടാരക്കര, ചടയമംഗലം, നിലമേല്‍, അഞ്ചല്‍, ഏറം എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും മോഷണം നടത്തിയതായി സമ്മതിച്ചിട്ടുണ്ട്.
Post Your Comments