കൊച്ചി: അയല്‍വാസി തന്റെ മരുമകളോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍, പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്ന ആരോപണവുമായി വീട്ടമ്മ. എളങ്കുന്നപ്പുഴ സ്വദേശിനി റോസിലി വര്‍ഗീസാണ് ഞാറയ്ക്കല്‍ പൊലീസിനെതിരെ രംഗത്തെത്തിയത്. പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ല. തന്നെയും കുടുംബത്തെയും കള്ളക്കേസില്‍ കുടുക്കിയെന്നും ശാരീരികവും മാനസികമായും പൊലീസ് പീഡിപ്പിച്ചെന്നും വാർത്താസമ്മേളനത്തില്‍ അവർ ആരോപിച്ചു.
അയല്‍വാസി തന്നെയും കുടുംബത്തെയും പരാതി നല്‍കിയതിനു ശേഷം, അപമാനിക്കുന്ന തരത്തില്‍ പെരുമാറുകയും റോഡില്‍ വച്ച് തന്റെ മകനുമായി വാക്കേറ്റം ഉണ്ടായി മർദ്ദിക്കുകയും ചെയ്തു. ഇത് പൊലീസില്‍ പരാതിപ്പെടാന്‍ ചെന്നപ്പോള്‍ ആശുപത്രിയില്‍ അഡ്മിറ്റാകാന്‍ പറഞ്ഞു. ഇതുപ്രകാരം ആശുപത്രിയില്‍ ചികിത്സ തേടി. എന്നാല്‍, പിറ്റേന്ന് പരാതി നല്കാന് ചെന്ന തന്നോട് മോശമായി പെരുമാറുകയും ആരോപണ വിധേയരുടെ പരാതിയില്‍ തന്നെയും ഭര്‍ത്താവ് വര്‍ഗീസ്, മൂത്ത മകന് വിപിന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്യുകയും ചെയ്തതായും ആരോപിച്ചു.
Read Also : റഷ്യക്കെതിരെ ന്യൂസിലാന്‍ഡ് : പുടിന് ഉള്‍പ്പെടെ നൂറോളം നേതാക്കള്‍ക്കെതിരെ ഉപരോധം
തുടര്‍ന്ന്, തന്നെ വിയ്യൂര്‍ വനിതാ സെല്ലിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ പൊലീസ് മോശമായാണ് പെരുമാറിയതെന്നും റോസിലി ആരോപിച്ചു. ഇവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ഡിജിപി, മനുഷ്യാവകാശ കമ്മീഷന്, പോലീസ് കംപ്ലെയിന്റ് അതോറിറ്റി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. മകന് വിപിനും വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Post Your Comments