മൊഹാലി: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന് മുന്നോടിയായി ഇടങ്കയ്യന്‍ സ്പിന്നര്‍ അക്‌സര്‍ പട്ടേല്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നു. ഇതോടെ, കുല്‍ദീപ് യാദവിനെ ടീമില്‍ നിന്നൊഴിവാക്കി. ടീമില്‍ മൂന്ന് ഇടങ്കയ്യന്മാര്‍ വേണ്ടെന്ന നിലപാടെടുത്തപ്പോഴാണ് കുല്‍ദീപിന് പുറത്തുപോകേണ്ടി വന്നത്. ഇടങ്കയ്യന്‍ സ്പിന്നറായി രവീന്ദ്ര ജഡേജയും ടീമിലുണ്ട്. ആര്‍ അശ്വിന്‍, ജയന്ത് യാദവ്, സൗരഭ് കുമാര്‍ എന്നിവരാണ് ടീമിലെ മറ്റു സ്പിന്നര്‍മാര്‍.
എന്നാല്‍, ബംഗളൂരു ടെസ്റ്റില്‍ താരത്തെ കളിപ്പിക്കുമോ എന്നുറപ്പില്ല. കഴിഞ്ഞ ഡിസംബറില്‍ ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റിലാണ് അക്‌സര്‍ അവസാനമായി കളിച്ചത്. രണ്ടാം ടെസ്റ്റ് പിങ്ക് പന്തിലായതിനാല്‍ മൂന്ന് പേസര്‍മാരെ മൂന്ന് സ്പിന്നര്‍മാരെ ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ ജഡേജയും അശ്വിനും ടീമില്‍ തുടരും.
Read Also:- ഞാനെന്തിനാണ് രണ്ടാം സ്ഥാനത്തിരിക്കുന്നത്, എന്‍റെ കാലം കഴിഞ്ഞു: അശ്വിനെ പ്രശംസിച്ച് കപിൽ ദേവ്
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), പ്രിയങ്ക് പാഞ്ചല്‍, മായങ്ക് അഗര്‍വാള്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഹനുമ വിഹാരി, ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത്, കെ എസ് ഭരത്, രവീന്ദ്ര ജഡേജ, ജയന്ത് യാദവ്, ആര്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, സൗരഭ് കുമാര്‍, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര.
Post Your Comments