Latest NewsKeralaNews

കേരളത്തെ ഞെട്ടിച്ച കൊലയ്ക്ക് പിന്നില്‍ ചേട്ടനും അനിയനും തമ്മിലുള്ള സ്വത്ത് തര്‍ക്കം

 

കാഞ്ഞിരപ്പള്ളി: സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ സഹോദരനെ വെടിവെച്ച് കൊലപ്പെടുത്തിയത് ഫ്‌ളാറ്റ് നിര്‍മാതാവായ ജോര്‍ജ് കുര്യന്‍. കോട്ടയം കാഞ്ഞിരപ്പള്ളി കരിമ്പാനയില്‍ രഞ്ജു കുര്യനാണ് വെടിയേറ്റുമരിച്ചത്. തറവാട്ട് സ്ഥലം വിറ്റതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ്, വെടിവെപ്പില്‍ കലാശിച്ചത്.

തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെ കാഞ്ഞിരപ്പള്ളി മണ്ണാറക്കയത്തായിരുന്നു സംഭവം. കൊച്ചിയില്‍ ഫ്‌ളാറ്റ് നിര്‍മാതാവായ ജോര്‍ജ് കുര്യന്‍ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം കഴിഞ്ഞ ദിവസം വില്‍പ്പന നടത്തിയിരുന്നു. തന്റെ ബാധ്യതകള്‍ തീര്‍ക്കുന്നതിനുവേണ്ടിയായിരുന്നു ജോര്‍ജ് സ്ഥലം വിറ്റതെന്നാണ് വിവരം.

ഊട്ടിയില്‍ വ്യവസായിയായ രഞ്ജു ഇതിനെപ്പറ്റി ചോദിക്കുന്നതിനായാണ്, തിങ്കളാഴ്ച കാഞ്ഞിരപ്പള്ളിയിലെ വീട്ടില്‍ എത്തിയത്. തറവാട്ടുവീട്ടില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതിനിടെ രഞ്ജുവും ജോര്‍ജും തമ്മില്‍ വാക്കേറ്റം ഉണ്ടായി. തുടര്‍ന്ന്, ജോര്‍ജ് തന്റെ കൈയിലുണ്ടായിരുന്ന റിവോള്‍വര്‍ എടുത്ത് വെടിയുതിര്‍ക്കുകയായിരുന്നു. തലയ്ക്ക് വെടിയേറ്റ രഞ്ജു അപ്പോള്‍ തന്നെ മരിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button