Latest NewsNewsInternational

തെരുവിൽ നിറയെ തലയും ഉടലും അറ്റുപോയ സഹപ്രവർത്തകർ, റഷ്യൻ സൈനികരുടെ മാനസികനില തെറ്റുന്നു: പലർക്കും ഭ്രാന്ത് പിടിക്കുന്നു

കീവ്: ജനസംഖ്യ കുറഞ്ഞ ചെറിയ ഈ രാജ്യത്തെ എത്രയും വേഗത്തിൽ തകർത്ത് തരിപ്പണമാക്കി, തിരിച്ച് നാട്ടിലേക്ക് മടങ്ങാമെന്ന് വിശ്വാസത്തോടെയാണ് റഷ്യൻ സൈന്യം ഉക്രൈനിൽ പ്രവേശിച്ചത്. എന്നാൽ, ഇപ്പോൾ സ്ഥിതിഗതികൾ എല്ലാം മാറിയിരിക്കുന്നു. നാളുകൾ ഏറെ കഴിഞ്ഞതോടെ ഭക്ഷണവും വെള്ളവുമില്ലാതെ ബുദ്ധിമുട്ടുകയാണ് റഷ്യൻ സൈന്യം. ഭക്ഷണത്തിനു വേണ്ടി മോഷ്ടിക്കേണ്ട അവസ്ഥയിലേക്ക് വരെ കാര്യങ്ങൾ നീങ്ങിയിട്ടുണ്ട്.

Also Read:‘സുജീഷ് എനിക്കും ചേച്ചിക്കും ടാറ്റൂ ചെയ്ത് തന്നിട്ടുണ്ട്’: പീഡന വാർത്തകൾക്കിടെ സുജീഷിനെ കുറിച്ച് അഭിരാമി

നഗരങ്ങളിൽ മുഴുവന് സഹപ്രവർത്തകരുടെ തലയും ഉടലും ഇല്ലാത്ത ശവശരീരങ്ങളാണ്, ഇതുകണ്ട് പല റഷ്യൻ സൈനികർക്കും മാനസികനില തെറ്റിയിട്ടുണ്ട്. യുക്രെയിന്‍ സൈന്യത്തിനൊപ്പം കയ്യില്‍ കിട്ടിയ ആയുധങ്ങളുമെടുത്ത് നാട്ടുകാര്‍ കൂടി രംഗത്തെത്തിയതോടെയാണ് റഷ്യൻ സൈന്യത്തിന് പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത അവസ്ഥ വന്നത്.

അതേസമയം, എന്ത് തന്നെ സംഭവിച്ചാലും പുറകോട്ടില്ലെന്നാണ് സെലൻസ്കി പറയുന്നത്. ഈ തീരുമാനം റഷ്യയ്ക്ക് വെല്ലുവിളി ഉയർത്തുന്നുണ്ട്. ഭക്ഷണം പോലുമില്ലാതെയാണ് സൈനികർ യുക്രൈനിൽ പോരാടുന്നത്. ഒരുപക്ഷെ, ഇത് റഷ്യയുടെ തോൽവിയ്ക്ക് കാരണമാകുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button