
കറുകച്ചാൽ: ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. പന്ത്രണ്ടാംമൈൽ വെള്ളാപ്പള്ളീൽ അജയകുമാർ (48) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി എട്ടരയോടെയാണ് അപകടമുണ്ടായത്.
വാഴൂർ റോഡിൽ ചമ്പക്കര പള്ളിപ്പടിക്ക് സമീപമായിരുന്നു അപകടം. കറുകച്ചാലിൽ നിന്നും വീട്ടിലേക്ക് പോകുമ്പോൾ അജയകുമാർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് മുമ്പിൽ പോയ കാറിനു പിന്നിലിടിക്കുകയായിരുന്നു.
Read Also : ‘മതിയായി’: ഇനി രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന് എ.കെ ആന്റണി
സാരമായി പരിക്കേറ്റ അജയകുമാറിനെ നാട്ടുകാർ ചേർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിൽ കഴിയവെ രാത്രി 12.30 ഓടെ മരിക്കുകയായിരുന്നു. ഭാര്യ: സൗമ്യ. മക്കൾ: ആദിത്യൻ, അഭിനവ്, അദ്വൈത്. സംസ്കാരം നടത്തി.
Post Your Comments