KeralaNattuvarthaNewsIndia

വാഹനം ഓടിയ്ക്കുമ്പോൾ എപ്പോഴെങ്കിലും നായ്ക്കൾ നിങ്ങളെ പിന്തുടർന്നിട്ടുണ്ടോ? കാരണം ഇതാണ്

വാഹനം ഓടിയ്ക്കുമ്പോഴോ അല്ലെങ്കിൽ വാഹനത്തിൽ യാത്ര ചെയ്യുമ്പോഴോ നായ്ക്കൾ പിറകെയോടുന്നത് നമ്മളിൽ പലരും കണ്ടിട്ടുള്ളതാണ്. എന്നാൽ, എന്തുകൊണ്ട് ഇവ വാഹനങ്ങൾക്ക് പിറകെയോടുന്നു എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഒരുപക്ഷേ നമ്മൾ ഇതിനെക്കുറിച്ച് കാര്യമായി ഒരിക്കലും ഗൗരവമായി ചിന്തിച്ചിട്ടില്ല. എന്നാൽ നായ്ക്കളുടെ ഈ വേട്ടയാടൽ പെരുമാറ്റത്തിന് പിന്നിൽ ന്യായമായ കാരണങ്ങളുണ്ടെന്ന് അറിയുമ്പോൾ നിങ്ങൾക്ക്‌ വല്ലാത്ത അത്ഭുതം തോന്നിയേക്കാം.

Also Read:ഓപ്പറേഷൻ ഗംഗ ഫിനിഷിംഗ്: കൈയ്യടിച്ച് ലോകരാജ്യങ്ങൾ, ഇതുവരെ എത്തിച്ചത് 17,100 ഇന്ത്യക്കാരെ

നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ, നായ ഒട്ടുമിക്ക സന്ദർഭങ്ങളിലും കാൽനടക്കാരെ ഇത്തരത്തിൽ പിന്തുടരാറില്ല. പിന്നെ എന്തുകൊണ്ട് വാഹനത്തെ പിന്തുടരണം. ഇപ്പോഴും നായ കണ്ടുകൊണ്ടിരിക്കുന്ന പലതിനും ചലന ശേഷിയില്ല. മരങ്ങൾ, വൈദ്യുത തൂണുകൾ ഇവയൊന്നും ചലിക്കുന്നില്ല. എന്നാൽ, ഇവയിൽനിന്നെല്ലാം വ്യത്യസ്തമായിട്ടാണ് കാറുകളും ബൈക്കുകളും സഞ്ചരിക്കുന്നത്. ഇവയുടെ ശബ്ദവും വെളിച്ചവും നായ്ക്കൾക്ക് ഏറെ പ്രിയപ്പെട്ടവയാണ്. ചില വാഹനങ്ങളുടെ വലിയ ശബ്ദം മാത്രമാണ് നായ്ക്കളെ ഭീതിപ്പെടുത്തുന്നത്.

ചുറ്റും ചലിക്കാതെ നിൽക്കുന്ന ഒരുപാട് വസ്തുക്കളിൽ നിന്നും വ്യത്യസ്തമായി കാറിന്റെയും ബൈക്കിന്റെയും ടയറുകൾ ചലിക്കുകയും, ശബ്ദമുണ്ടാക്കുകയും ചെയ്യുന്നതോടെ ഇവ നക്കാനും കടിക്കാനും വേണ്ടി നായ്ക്കൾ ഇതിനു പിറകെ ഓടുന്നു. ഈ ഓട്ടം ഇവർക്ക് കളിയാണെങ്കിൽ നമ്മളിൽ പലരുടെയും ജീവനെ തന്നെ അപായപ്പെടുത്തുന്ന ഒന്നാണ് ഇത്.

നായ്ക്കൾ പുറകെ ഓടിയിട്ടും കുറുകെ ചാടിയിട്ടും പല മനുഷ്യർക്കും പരിക്കുകൾ ഏൽക്കുകയും പലരും മരണപ്പെടുകയും ചെയ്തിട്ടുണ്ട്. നായ്ക്കൾ ഇത്തരത്തിൽ നമുക്ക് പുറകെ ഓടുമ്പോൾ വേഗത്തിൽ ഡ്രൈവ് ചെയ്ത് രക്ഷപ്പെടാനാണ് നമ്മൾ ശ്രമിക്കുന്നത്. എന്നാൽ, ഈ സന്ദർഭങ്ങളിൽ ചെയ്യേണ്ടത് ഇങ്ങനെയല്ലെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. നായ്ക്കൾ പിറകെ ഓടുന്നത് കണ്ടാൽ വണ്ടി പതുക്കെ നിർത്തണമെന്നും, അപ്പോൾ നായ്ക്കൾ അവരുടെ ഓട്ടവും അവസാനിപ്പിക്കുമെന്നും പഠനങ്ങൾ പറയുന്നു. തുടർന്ന്, നിങ്ങൾ പതിയെ വണ്ടിയെടുത്ത് വീണ്ടും യാത്ര ചെയ്യുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button