KottayamNattuvarthaLatest NewsKeralaNews

ഗർഭിണിപ്പശുക്കളെ മോഷ്ടിച്ച് കടത്തി : പ്രതികൾ പൊലീസ് പിടിയിൽ

ഒന്നര ലക്ഷത്തിലധികം രൂപ വിലവരുന്ന രണ്ട് പശുക്കളെയാണ് മോഷ്ടിച്ച് കടത്താൻ ശ്രമിച്ചത്

വൈക്കം: ഗർഭിണിപ്പശുക്കളെ മോഷ്ടിച്ച് കടത്തിയ കേസിൽ പ്രതികൾ പിടിയിൽ. വൈക്കം കൊടിയാട് പുത്തൻപുരയിൽ രാജഗോപാലൻ- സുജാത ദമ്പതികളുടെ പശുക്കളെ വാഴമന കൊടിയാടു ഭാഗത്തെ റോഡരികിൽ നിന്ന് മോഷ്ടിച്ച കേസിൽ രാജഗോപാലിന്‍റെ ബന്ധുക്കളായ ചെമ്പ് വാഴേകാട് സ്വദേശി വാസുദേവൻ (57), ഉദയനാപുരം പടിഞ്ഞാറെക്കര സ്വദേശി അനൂപ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നര ലക്ഷത്തിലധികം രൂപ വിലവരുന്ന രണ്ട് പശുക്കളെയാണ് മോഷ്ടിച്ച് കടത്താൻ ശ്രമിച്ചത്.

കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. ഉൾപ്രദേശത്തെ വിജനമായ വഴികളിലൂടെ പശുക്കളെ കടത്തിക്കൊണ്ടു പോയ പ്രതികൾ, പശുക്കളെ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്. എസ്.ഐ അജ്മൽ ഹുസൈൻ ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Read Also : സ്ത്രീകള്‍ ബുര്‍ഖയും ഹിജാബും ധരിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യം, അവരുടെ അവകാശം സംരക്ഷിക്കും

പശുവിന്‍റെ ഉടമസ്ഥനായ രാജഗോപാലും ബന്ധുക്കളുമായി കുറച്ചു കാലമായി കലഹത്തിലായിരുന്നു. സാമ്പത്തിക കാര്യങ്ങളെക്കുറിച്ചും ഇവർ തമ്മിൽ ഭിന്നതയുണ്ടായിരുന്നു. ഈ വിരോധത്തിന്‍റെ ഭാഗമായാണ് പശുക്കളെ മോഷ്ടിച്ച് കൊണ്ടുപോയി ഇവർ വിൽക്കാൻ തുനിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button