Latest NewsNewsInternational

ചില ദുരന്ത സൂചനകള്‍ തന്ന് ആമസോണ്‍ വനം

പെറു: ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന ആമസോണ്‍ മഴക്കാടുകള്‍ മൂലമാണ് ഇന്ന് ആഗോള വ്യാപകമായി 90 ശതമാനം മഴ ലഭിക്കുന്നത്. തെക്കേ അമേരിക്കയിലെ ഒന്‍പത് രാജ്യങ്ങളിലായി 55 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവിലാണ് ആമസോണ്‍ മഴക്കാടുകള്‍ വ്യാപിച്ച് കിടക്കുന്നത്.

Read Also : ഇനി പറക്കാം, എവിടേക്ക് വേണമെങ്കിലും: മാർച്ച് 27 മുതൽ ഇന്ത്യ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കും

എന്നാല്‍, ഇപ്പോള്‍ ആമസോണ്‍ വനത്തെ കുറിച്ച് ആശങ്കപ്പെടുത്തുന്ന ചില വിവരങ്ങളാണ് പുറത്തുവരുന്നത്. ആമസോണ്‍ വനത്തിലെ മരങ്ങള്‍, കൂട്ടത്തോടെ നശിക്കുന്ന അപകടകരമായ അവസ്ഥയിലേക്ക് നീങ്ങുകയാണെന്ന് ഗവേഷകര്‍ പറയുന്നു. വരള്‍ച്ച, തീ, വന നശീകരണം എന്നിവ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് കരകയറാനുള്ള കഴിവ് ഈ മഴക്കാടുകള്‍ക്ക് നഷ്ടമാകുന്നതായാണ് പഠനം.

വായുവിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് അധികം വലിച്ചെടുക്കാന്‍ ഉഷ്ണമേഖലാ വനങ്ങള്‍ക്ക് സാധിക്കാറില്ല. ഉഷ്ണമേഖലാ വനങ്ങളുടേതിന് സമാനമായ മാറ്റമാണ് ആമസോണ്‍ മഴക്കാടുകളിലും ഇപ്പോള്‍ സംഭവിച്ച് കൊണ്ടിരിക്കുന്നത്. ഇത് ആഗോളതാപനത്തിന് കാരണമായി മാറിയേക്കാമെന്നും പഠനത്തില്‍ സൂചിപ്പിക്കുന്നു. ആമസോണിലെ മരങ്ങളുടെ ആരോഗ്യം നശിച്ചു കൊണ്ടിരിക്കുകയാണെന്നും, അവ കൂട്ടത്തോടെ നശിക്കുകയാണെന്നും എക്സെറ്റര്‍ സര്‍വ്വകലാശാലയിലെ ഡോ.ക്രിസ് ബോള്‍ട്ടണ്‍ ചൂണ്ടിക്കാണിക്കുന്നു.

മരങ്ങളുടെ ആരോഗ്യത്തില്‍ ഭയാനകമായ മാറ്റമാണ് സംഭവിക്കുന്നത്. വനങ്ങളുടെ പ്രതിരോധശേഷി എന്ന് നഷ്ടപ്പെടുമെന്ന് പറയാനാകില്ലെങ്കിലും, അങ്ങനെ എത്തുന്ന ഒരു ഘട്ടത്തില്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ അതീവ ഗുരുതരമായിരിക്കുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. വ്യത്യസ്തമായ ഒരു ആവാസ വ്യവസ്ഥയിലേക്കാകും ഇതോടെ ലോകരാജ്യങ്ങള്‍ കടന്നു പോകുക. വലിയ തോതില്‍ കാര്‍ബണ്‍ അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടും. അന്തരീക്ഷത്തിന്റെ താപനിലയില്‍ ഇതുണ്ടാക്കുന്ന മാറ്റങ്ങള്‍ ചെറുതായിരിക്കില്ലെന്നും പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button