വടക്കഞ്ചേരി: കരിങ്കയം വട്ടപ്പാറ വനമേഖലയിൽ നിന്ന് ലക്ഷങ്ങളുടെ മരങ്ങൾ മുറിച്ചുകടത്തിയ സംഭവത്തിൽ രണ്ടുപേർക്കെതിരെ പൊലീസ് കേസെടുത്തു. കരിങ്കയം പി.ടി. സനീഷ് (39), ഷിനു ജോസഫ് (35) എന്നിവർക്കെതിരെയാണ് കേസെടുത്തത്. ആലത്തൂർ വനം റേഞ്ച് ഓഫീസർ ആണ് കേസെടുത്തത്.
ആലത്തൂർ വനം റേഞ്ചിലെ പുഴക്കലിടം മലവാരത്തിൽപ്പെട്ട അര ഏക്കർ വനഭൂമിയിൽ നിന്നാണ് മരങ്ങൾ മുറിച്ചുകടത്തിയത്. തേക്ക്, ഇരുപൂൾ, ചടച്ചി, മരുത് തുടങ്ങി 20-ഓളം മരങ്ങൾ കടത്തിയത്.
ഒരു മാസത്തോളമായി ഇവിടെനിന്ന് മരങ്ങൾ മുറിച്ചിട്ടുണ്ട്. ജീപ്പ്, പിക്അപ് വാൻ പോലുള്ള വാഹനങ്ങളിലാണ് തടി കടത്തിയത്. കടത്താൻ ഉപയോഗിച്ച വാഹനങ്ങൾ പിടികൂടാനായിട്ടില്ല. സ്ഥലത്ത് മുറിച്ചിട്ട കഷണങ്ങൾ മാത്രമാണ് അധികൃതർ കസ്റ്റഡിയിലെടുത്തത്.
Post Your Comments