ErnakulamKeralaNattuvarthaLatest NewsNews

തീരപരിപാലന ചട്ടം ലംഘിച്ച് സ്വകാര്യകമ്പനിയിൽ നിന്ന് പെരിയാറിലേക്ക്​ മലിനജലം ഒഴുക്കുന്ന പൈപ്പ് കണ്ടെത്തി

എടയാർ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന എല്ല് സംസ്കരണ കമ്പനിയിൽ നിന്നാണ് മലിനജലം പുറന്തള്ളുന്നത്

കളമശ്ശേരി: തീരപരിപാലന ചട്ടം ലംഘിച്ച് പെരിയാറിന് തീരത്ത് നിർമിച്ച സ്വകാര്യകമ്പനിയിൽ നിന്ന്​ മലിനജലം ഒഴുക്കുന്ന പൈപ്പ് കണ്ടെത്തി. എടയാർ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന എല്ല് സംസ്കരണ കമ്പനിയിൽ നിന്നാണ് മലിനജലം പുറന്തള്ളുന്നത്.

ഏലൂരിലെ ജനജാഗ്രത പ്രവർത്തകരാണ് മലിനജല പൈപ്പ് കണ്ടെത്തിയത്. വിവരം അറിയിച്ചതനുസരിച്ച് മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരെത്തി ജല സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. അനുവദനീയമായതിൽ കൂടുതൽ അളവ് ഊഷ്മാവിലെ ജലമാണ് കമ്പനി ഒഴുക്കിയതെന്ന് കണ്ടെത്തിയതായി അവർ പറഞ്ഞു.

Read Also : അഴിമതി കേസ്: സൗദിയിൽ 143 സർക്കാർ ഉദ്യോഗസ്ഥർ അറസ്റ്റിൽ

എന്നാൽ, പകൽ വെളുത്ത നിറത്തിലെ ജലവും രാത്രികളിൽ കറുത്ത മലിനജലവുമാണ് കമ്പനി പുഴയിലേക്ക്​ ഒഴുക്കുന്നതെന്ന് പരിസ്ഥിതി പ്രവർത്തകർ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button