IdukkiKeralaNattuvarthaLatest NewsNews

പെരിയാറിൽ കു​ളി​ക്കു​ന്ന​തി​നി​ടെ രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

ഇ​ടു​ക്കി ച​പ്പാ​ത്ത് പ​ച്ച​ക്കാ​ട് ന​ടു​പ്പ​റ​മ്പി​ൽ ബി​ജു​വി​ന്‍റെ മ​ക​ൻ ബി​ബി​ൻ (17), റാ​ന്നി മ​ട​ത്തും​മൂ​ഴി പൂ​ത്തു​റ​യി​ൽ സു​നി​ലി​ന്‍റെ മ​ക​ൻ നി​ഖി​ൽ (17) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്

ക​ട്ട​പ്പ​ന: കു​ളി​ക്കു​ന്ന​തി​നി​ടെ പെ​രി​യാ​ർ​ന​ദി​യു​ടെ അ​യ്യ​പ്പ​ൻ​കോ​വി​ൽ തോ​ണി​ത്ത​ടി​യി​ൽ മു​ങ്ങി ര​ണ്ട് വി​ദ്യാ​ർ​ത്ഥിക​ൾ മ​രി​ച്ചു. ഇ​ടു​ക്കി ച​പ്പാ​ത്ത് പ​ച്ച​ക്കാ​ട് ന​ടു​പ്പ​റ​മ്പി​ൽ ബി​ജു​വി​ന്‍റെ മ​ക​ൻ ബി​ബി​ൻ (17), റാ​ന്നി മ​ട​ത്തും​മൂ​ഴി പൂ​ത്തു​റ​യി​ൽ സു​നി​ലി​ന്‍റെ മ​ക​ൻ നി​ഖി​ൽ (17) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക്​ 12-ഓ​ടെ​ പെ​രി​യാ​ർ ന​ദി​യി​ൽ തോ​ണി​ത്ത​ടി പ​മ്പ് ഹൗ​സി​നു സ​മീ​പം ആ​ശാ​ൻ​ക​യ​ത്തി​ൽ ആ​യി​രു​ന്നു അ​പ​ക​ടം നടന്നത്. ഉ​പ്പു​ത​റ ഗ​വ. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ബി​ബി​ന്‍റെ പി​താ​വ് ബി​ജു​വി​ന് ഭ​ക്ഷ​ണ​വു​മാ​യി ആ​ശു​പ​ത്രി​യി​ൽ പോ​യ ശേ​ഷം വീ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന​തി​നി​ടെ തോ​ന്നി​ത്ത​ടി​യി​ൽ ബ​സി​റ​ങ്ങി പെ​രി​യാ​ർ ന​ദി​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​താ​യി​രു​ന്നു ഇ​രു​വ​രും.

Read Also : ജോലി കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങവേ കാറിടിച്ച് നഴ്സിന് ദാരുണാന്ത്യം

അ​യ്യ​പ്പ​ൻ​കോ​വി​ൽ-​തോ​ണി​ത്ത​ടി റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​യ ഒ​രു യാ​ത്ര​ക്കാ​ര​ൻ ക​യ​ത്തി​ൽ നാ​ലു കൈ​ക​ൾ മു​ങ്ങി​പ്പൊ​ങ്ങു​ന്ന​ത് ക​ണ്ട് ബ​ഹ​ളം വെ​ക്കു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ ക​യ​ത്തി​ൽ ​നി​ന്ന്​ ര​ണ്ടു​പേ​രെ​യും പു​റ​ത്തെ​ടു​ത്ത് മാ​ട്ടു​ക്ക​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീവൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ബി​ബി​ൻ മു​രി​ക്കാ​ട്ടു​കു​ടി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും നി​ഖി​ൽ മേ​രി​കു​ളം സെ​ന്‍റ്​ മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും പ്ല​സ് ടു ​പ​രീ​ക്ഷ​യെ​ഴു​തി ഫ​ലം കാ​ത്തി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അപകടം. ബി​ബി​ന്‍റെ സം​സ്കാ​രം ഞാ​യ​റാ​ഴ്ച ഒ​ന്നി​ന്​ ച​പ്പാ​ത്ത് ഷാ​രോ​ൺ ഫെ​ലോ​ഷി​പ് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ നടന്നു.

പൂ​ക്കു​ള​ത്ത്​ അം​ഗ​ൻ​വാ​ടി​യി​ലെ വ​ർ​ക്ക​റാ​യ ബി​ന്ദു​വാ​ണ് ബി​ബി​ന്‍റെ മാ​താ​വ്. സ​ഹോ​ദ​ര​ൻ: മി​ഥു​ൻ. നി​ഖി​ലി​ന്‍റെ മൃ​ത​ദേ​ഹം പീ​രു​മേ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂക്ഷിച്ചിരിക്കുകയാണ്. മാ​താ​വ്​: റെ​നി. സ​ഹോ​ദ​ര​ങ്ങ​ൾ: നി​തി​ൻ, നി​ബി​ൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button