എറണാകുളം: പെരിയാറിൽ കുളിക്കാനിറങ്ങിയ യുവാവിന് ഒഴുക്കിൽപ്പെട്ട് ദാരുണാന്ത്യം. കോതമംഗലത്തിന് സമീപം വേട്ടാംപാറ ഭാഗത്താണ് സംഭവം. കണ്ണൂർ ഏഴിമല സ്വദേശി ടോണി ആണ് മരണപ്പെട്ടത്. 37 വയസായിരുന്നു. കൊച്ചി മെട്രോ ഓപ്പറേഷൻ വിഭാഗം ജീവനക്കാരനാണ് ജോണി.
വട്ടാംപാറ പമ്പ് ഹൗസിന് സമീപം അയ്യപ്പൻകടവിൽ ഞായറാഴ്ച വൈകീട്ട് 3.15 ഓടെയായിരുന്നു ജോണി ഒഴുക്കിൽപ്പെട്ടത്. കൊച്ചി മെട്രോയിലെ ജീവനക്കാരായ അഞ്ചംഗ സംഘം ഇവിടെ വിനോദയാത്രക്കെത്തിയതായിരുന്നു.
സുഹൃത്തുക്കളുമൊത്താണ് ടോണി കുളിക്കാനിറങ്ങിയത്. അഗ്നിരക്ഷാ സേനയുടെ സ്‌കൂബ ടീം രണ്ട് മണിക്കൂറോളം പുഴയിൽ തിരച്ചിൽ നടത്തിയ ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. കാണാതായ ഭാഗത്തു നിന്ന് അര കിലോമീറ്റർ മാറി പുഴയിലെ പൊട്ടവഞ്ചി ഭാഗത്തു നിന്നാണ് മൃതദേഹം കണ്ടെടുത്തത്.
Read Also: അവരെ കൊന്നത് മനീഷ പറഞ്ഞതിനാൽ! പണവും നൽകി; വെളിപ്പെടുത്തി അധോലോക നേതാവ്
Post Your Comments