കൊച്ചി: സുഹൃത്തുക്കള്‍ക്കൊപ്പം പെരിയാറില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കണ്ണൂര്‍ നെടുപോയില്‍ സ്വദേശി പി.ജെ.ജോമി ആണ് മരിച്ചത്.
ആലുവയില്‍ ഞായറാഴ്ച വൈകുന്നേരം തടിയ്ക്കല്‍ കടവ് പാലത്തിന് സമീപമാണ് അപകടം നടന്നത്. മറ്റ് അഞ്ചുപേര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ ജോമി നീന്തുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു. അഗ്നിരക്ഷാ സേന രാത്രി വരെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് കുഞ്ഞുണ്ണിക്കരയിലെ സ്കൂബ ടീം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.
Read Also : വീട്ടുവളപ്പിൽ ആട് കയറി: അയൽവാസിയായ സ്ത്രീയെയും മകനെയും മർദിച്ചു; വിമുക്ത ഭടൻ അറസ്റ്റിൽ
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ആലുവയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് മരിച്ച ജോമി.
Post Your Comments