Latest NewsNewsInternational

പലസ്തീനിലെ ഇന്ത്യന്‍ അംബാസഡര്‍ അന്തരിച്ചു : അനുശോചനം അറിയിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം

റാമല്ല: പലസ്തീനിലെ ഇന്ത്യന്‍ അംബാസഡറെ മരിച്ച നിലയില്‍ കണ്ടെത്തി. മുകുള്‍ ആര്യയെയാണ് റാമല്ലയിലെ എംബസി ആസ്ഥാനത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍, പലസ്തീന്‍ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു. മരണകാരണം ഇനിയും വ്യക്തമല്ല.

മരണം സംബന്ധിച്ച് കൂടുതല്‍ വിവരം പലസ്തീനിലെ ഇന്ത്യന്‍ എംബസി പുറത്തുവിട്ടിട്ടില്ല. അംബാസഡറിന്റെ മരണത്തില്‍ കേന്ദ്ര വിദേശകാര്യമന്ത്രി ഡോ.എസ് ജയശങ്കര്‍ അനുശോചിച്ചു.
‘റാമല്ലയിലെ ഇന്ത്യന്‍ പ്രതിനിധി മുകുള്‍ ആര്യയുടെ വിയോഗത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ അതീവ ദുഖിതനായി. വളരെയേറെ കഴിവുകളുള്ള മിടുക്കനായ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. മുകുള്‍ ആര്യയുടെ കുടുംബത്തിന്റെ ദുഖത്തില്‍ ഞാനും പങ്കുചേരുന്നു. ഓം ശാന്തി’ എന്നാണ് എസ് ജയശങ്കര്‍ ട്വിറ്ററില്‍ കുറിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button