മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2022 സീസണിന്റെ സമയക്രമം പ്രഖ്യാപിച്ചു. മുംബൈയിലും പുനെയിലുമായാണ് മത്സരങ്ങൾ നടക്കുക. 65 ദിവസം നീണ്ടുനില്‍ക്കുന്ന 15-ാം സീസണില്‍ 70 ലീഗ് മത്സരങ്ങളും നാല് പ്ലേ ഓഫ് മത്സരങ്ങളും നടക്കും. വാങ്കഡെയില്‍ മാര്‍ച്ച് 26ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തോടെ ഐപിഎല്‍ 2022 സീസണിന് തുടക്കമാവും.
മാര്‍ച്ച് 26ന് തുടങ്ങുന്ന 15ാം സീസൺ മെയ് 29ന് അവസാനിക്കും. 12 ദിവസങ്ങളിലായി രണ്ട് വീതം മത്സരങ്ങള്‍ നടക്കും. ആദ്യ മത്സരം ഇന്ത്യന്‍സമയം ഉച്ചകഴിഞ്ഞ് 3.30നും രണ്ടാം മത്സരം രാത്രി 7.30നുമാണ് ആരംഭിക്കുക. ലീഗ് ഘട്ടം മെയ് 22ന് വാങ്കഡെയില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്-പഞ്ചാബ് കിംഗ്‌സ് മത്സരത്തോടെ അവസാനിക്കും.
Read Also:- മിതാലി രാജ് ഇനി ക്രിക്കറ്റ് ഇതിഹാസം സച്ചിനൊപ്പം
2019 സീസണിന് ശേഷം ആദ്യമായാണ് സമ്പൂര്‍ണ ഐപിഎല്ലിന് ഇന്ത്യ വേദിയാവുന്നത്. ടീമുകളെ രണ്ടു ഗ്രൂപ്പുകളായി തിരിച്ചായിരിക്കും മത്സരം. ഓരോ ഗ്രൂപ്പിലും അഞ്ചു ടീമുകള്‍ വീതം ഉണ്ടാകും. ഗ്രൂപ്പിലുള്ള എല്ലാ ടീമുകളും രണ്ടു തവണ ഏറ്റുമുട്ടും. കൂടാതെ ഓരോ ടീമും എതിര്‍ ഗ്രൂപ്പിലെ ടീമുമായും ഏറ്റുമുട്ടും. ഓരോ ടീമിനും 14 കളിവെച്ച് ലീഗ് സ്‌റ്റേജില്‍ തന്നെയുണ്ടാകുമെന്ന് ഉറപ്പാണ്.
Post Your Comments