കീവ്: റഷ്യയ്‌ക്കെതിരായ ഉക്രൈന്റെ യുദ്ധമുഖത്ത് വിവാഹിതരായി ഉക്രൈൻ സൈനികരായ യുവാവും യുവതിയും. സൈനികരായ വലേരി, ലെസ്യ എന്നിവരാണ് റഷ്യക്കെതിരായ പോരാട്ടത്തിന്റെ 11-ാം ദിവസം വിവാഹിതരായത്.
പ്രദേശിക പ്രതിരോധ സൈനികരായ വലേരിയും ലെസ്യയും വിവാഹിതരാകാതെ തന്നെ വളരെക്കാലമായി ഒരുമിച്ചാണ് ജീവിക്കുന്നത്. സ്ഥലത്തെത്തിയ കീവ് മേയറും മുൻ ലോക ഹെവിവെയ്റ്റ് ബോക്‌സിംഗ് ചാമ്പ്യനുമായ വിറ്റാലി ക്ലിറ്റ്‌ഷ്‌കോ ദമ്പതികളെ അഭിനന്ദിച്ചു. ഉക്രൈൻ സൈനിക ചെക്ക് പോസ്റ്റുകളിലൊന്നിന് സമീപത്തായിരുന്നു ചടങ്ങ്.
ക്ലിറ്റ്‌ഷ്‌കോ ട്വിറ്ററിൽ പങ്കുവെച്ച വിവാഹ വീഡിയോ വളരെ വേഗത്തിലാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്. ലെസ്യയും വലേരിയും സൈനിക യൂണിഫോമിൽ ഗാനങ്ങൾ ആലപിച്ചപ്പോൾ മറ്റ് സൈനികർ അവരെ അഭിനന്ദിക്കുന്നത് വീഡിയോയിൽ കാണാം.
Сьогодні вітав бійців одного з батальйонів тероборони столиці Лесю та Валерія. Вони давно живуть в цивільному шлюбі, а тепер вирішили обвінчатися. Церемонія відбулася поруч з одним із блок-постів.
Життя триває! І життя Києва, киян, нашої держави ми будемо захищати! pic.twitter.com/ys2kNN12Ws
— Віталій Кличко (@Vitaliy_Klychko) March 6, 2022
Post Your Comments