ഡൽഹി: ഇന്ത്യയുടെ ഉക്രൈൻ ഒഴിപ്പിക്കൽ വിജയകരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. വലിയ രാജ്യങ്ങൾക്ക് കഴിയാത്ത കാര്യമാണ് ഇന്ത്യ നടത്തുന്നത്. ഇതിനോടകം ആയിരക്കണക്കിന് പേരെ ഒഴിപ്പിച്ചു കഴിഞ്ഞു. കൊവിഡിനെ കൈകാര്യം ചെയ്തതു പോലെ പുതിയ സാഹചര്യത്തെയും രാജ്യം നേരിടുകയാണെന്ന് മോദി പറഞ്ഞു.
അതേസമയം, സുമിയിൽ കുടുങ്ങി കിടക്കുന്നവരെ ഇന്ത്യയിലേക്ക് തിരിച്ച് എത്തിക്കുന്നതിൽ ആശങ്ക വേണ്ടെന്ന് ഉക്രൈനിലെ ഇന്ത്യൻ എംബസി അറിയിച്ചു. കുടുങ്ങി കിടക്കുന്നവരെ എത്രയും വേഗം രക്ഷപ്പെടുത്തുമെന്ന് എംബസി വ്യക്തമാക്കി. കിഴക്കൻ മേഖലകളിൽ വെടിനിർത്തൽ നടപ്പാക്കണമെന്ന ആവശ്യം ഇന്ത്യ ശക്തിപ്പെടുത്തുകയാണ്.
സുമിയില്‍ 700 പേര്‍ കുടുങ്ങി കിടക്കുകയാണെന്ന് വിദേശ കാര്യമന്ത്രാലയത്തിന്‍റെ കണക്ക് സൂചിപ്പിക്കുന്നു. സുരക്ഷ ആശങ്കയായി തുടരുമ്പോൾ, ഇവരെ എത്രയും വേഗം ഒഴിപ്പിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. ഖാർകീവിൽ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചാല്‍ സുമിയിലെ രക്ഷാദൗത്യം തുടങ്ങാമെന്നാണ് വിദേശകാര്യ മന്ത്രാലയം കണക്കുകൂട്ടുന്നത്. കുടുങ്ങി കിടക്കുന്നവരെ എല്ലാം ഒഴിപ്പിക്കുമെന്ന് ഇന്ത്യന്‍ എംബസി ആവര്‍ത്തിച്ചു. ഒഴിപ്പിക്കല്‍ തുടങ്ങുന്നത് വരെ, പ്രദേശത്തെ ഇന്ത്യക്കാർ വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും, എല്ലാവരും ക്ഷമയോടെ കാത്തിരിക്കണമെന്നും എംബസി നിർദേശിച്ചു.
Post Your Comments