ErnakulamNattuvarthaLatest NewsKeralaNews

കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ ലൈം​ഗീ​കാ​തി​ക്ര​മം : ക​ണ്ട​ക്ട​റും മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന് അധ്യാപികയുടെ പരാതി

തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സി​ൽ എ​റ​ണാ​കു​ള​ത്തി​നും തൃ​ശൂ​രി​നും ഇ​ട​യി​ൽ വ​ച്ചാ​ണ് സം​ഭ​വം

കൊ​ച്ചി: കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ ലൈം​ഗീ​കാ​തി​ക്ര​മം ഉ​ണ്ടാ​യെന്ന് പ​രാ​തിയുമായി അധ്യാപിക. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സി​ൽ എ​റ​ണാ​കു​ള​ത്തി​നും തൃ​ശൂ​രി​നും ഇ​ട​യി​ൽ വ​ച്ചാ​ണ് സം​ഭ​വം.

സീ​റ്റി​ന് പി​ന്നി​ൽ ഇ​രു​ന്ന​യാ​ൾ മോ​ശ​മാ​യി സ്പ​ർ​ശി​ച്ചു. ഇ​തേ​ക്കു​റി​ച്ച് ചോ​ദ്യം ചെ​യ്ത​പ്പോ​ൾ, ഇ​യാ​ൾ മാ​പ്പ് പ​റ​ഞ്ഞ് പി​ന്നി​ലെ സീ​റ്റി​ലേ​ക്ക് മാ​റി​യി​രു​ന്നു​. എന്നാൽ, സം​ഭ​വ​ത്തെ കു​റി​ച്ച് ക​ണ്ട​ക്ട​റോ​ട് പ​റ​ഞ്ഞെ​ങ്കി​ലും അ​യാ​ളും മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന് അ​ധ്യാ​പി​ക പരാതിയിൽ പറയുന്നു.

Read Also : ഭീഷ്മ കണ്ട, മമ്മൂട്ടിയെ പ്രേമിക്കുന്ന കൂട്ടുകാരികൾ പറയുന്നു വീണ്ടും വീണ്ടും പ്രേമിക്കാൻ തോന്നുന്നുവെന്ന്: ശാരദക്കുട്ടി

അ​ധ്യാ​പി​ക​യു​ടെ നി​ർ​ബ​ന്ധ​പ്ര​കാ​രം ഹൈ​വേ പൊലീ​സി​ന്‍റെ വാ​ഹ​ന​ത്തി​ന് സ​മീ​പം ബ​സ് നി​ർ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പൊ​ലീ​സ് വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ടു​വെ​ന്നും അ​ധ്യാ​പി​ക വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button