
കണ്ണൂർ: വിദ്യാർത്ഥിയെ ശാരീരികമായി ഉപദ്രവിച്ച മദ്രസ അദ്ധ്യാപകൻ പിടിയില്‍. മലപ്പുറം താനൂർ സ്വദേശി ഉമൈർ അഷ്റഫ് ആണ് അറസ്റ്റിലായത്. കണ്ണവം പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
വിദ്യാർത്ഥി പഠനത്തില്‍ ശ്രദ്ധിക്കുന്നില്ലെന്ന് ആരോപിച്ച് കഴിഞ്ഞ സെപ്തംബറിലാണ് അദ്ധ്യാപകൻ കുട്ടിയെ ദേഹോപദ്രവമേല്‍പിച്ചത്. ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളിച്ചതിനൊപ്പം പച്ചമുളക് അരച്ച് സ്വകാര്യ ഭാഗത്ത് തേക്കുകയും വടികൊണ്ട് അടിക്കുകയും ചെയ്‌തെന്നാണ് പരാതി.
read also: ഭിന്നശേഷിക്കാരനായ മകനെ കെട്ടിത്തൂക്കിയ ശേഷം പിതാവ് തൂങ്ങി മരിച്ചു
പൊലീസ് കേസെടുത്തതിന് പിന്നാലെ കേരളം വിട്ട പ്രതി നാട്ടില്‍ വരുന്നുണ്ടെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതുപ്രകാരം അന്വേഷണ സംഘം ഇയാളെ പിടികൂടുകയായിരുന്നു.
Post Your Comments