കുവൈത്ത് സിറ്റി: കുവൈത്തിൽ ദേശീയ പതാകയെ അപമാനിച്ച യുവതി അറസ്റ്റിൽ. ദേശീയ ദിനാഘോഷങ്ങൾക്കിടെ മൃഗത്തിന്റെ ശരീരത്തിൽ ദേശീയ പതാക പുതപ്പിച്ചതിനാണ് യുവതിയെ അറസ്റ്റ് ചെയ്തതെന്ന് അധികൃതർ അറിയിച്ചു. ദേശീയ ദിനാഘോഷങ്ങളുടെ പേരിൽ നടക്കുന്ന അതിരുവിട്ട പ്രവൃത്തികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നേരത്തെ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. കുവൈത്തിന്റെയോ സുഹൃദ് രാജ്യങ്ങളുടെയോ ദേശീയ പതാകകളെ അപമാനിക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്നത് രാജ്യത്ത് ജയിൽ ശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
Read Also: വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി : ഒരാൾ പിടിയിൽ
250 ദിനാർ വരെ ഇത്തരക്കാർക്ക് പിഴ ചുമത്തും. ഇത്തരം പ്രവൃത്തികൾ നിയമ നടപടികളിലേക്ക് വഴിതെളിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
രാജ്യത്തെ ദേശീയ പതാകയെ അപമാനിക്കുന്ന പ്രവർത്തികൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം കുവൈത്ത് മുന്നറിയിപ്പ് നൽകിയിരുന്നു. ദേശീയ പതാക കേടു വരുത്തുന്നതും, കീറുന്നതും, പ്രവർത്തികളിലൂടെ അപമാനിക്കുന്നതുമായ എല്ലാ പ്രവർത്തനങ്ങളും ഈ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടും. കുവൈത്തിലെ ഇത്തവണത്തെ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ചെറുപ്പക്കാരുടെ ഇടയിൽ നിന്നുണ്ടായ ചില പ്രവർത്തികളുമായി ബന്ധപ്പെട്ട് പ്രതികരിക്കുന്നതിനിടയിൽ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ മേജർ ജനറൽ ഫരാജ് അൽ സൗബിയാണ് ഇക്കാര്യം അറിയിച്ചത്.
Read Also: ‘വി ദി വുമണ്‍’: തനിക്ക് നേരിട്ട ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് അതിജീവത തുറന്നു സംസാരിക്കുന്നു
Post Your Comments