
മോസ്കോ: യുക്രെയിനിന് മുകളിൽ നാറ്റോയോ അംഗരാജ്യങ്ങളോ വിമാന പറക്കലിന് വിലക്ക് ഏർപ്പെടുത്തിയാൽ, അത് യുദ്ധ സന്നാഹത്തിനുള്ള ഒരുക്കമായി റഷ്യ കണക്കാക്കുമെന്നും പിന്നെ നേർക്കു നേർ യുദ്ധം നടക്കുമെന്നും വ്ളാദിമിർ പുടിൻ. സെലെൻസ്കി ശ്രമിക്കുന്നത് നാറ്റോ – റഷ്യ യുദ്ധം ആണെന്നും അതിനു വേണ്ടിയാണ് ഇത്തരം ആവശ്യങ്ങളുമായി തുടർച്ചയായി വരുന്നതെന്നും പുടിൻ ആരോപിച്ചു.
റഷ്യൻ പ്രസിഡന്റിനെ ഭയപ്പെടുത്തുന്നത് യുക്രെയിനിനുള്ള ചില പ്രത്യേകതകൾ യുക്രെയിൻ വിമാന നിരോധിത മേഖലയായി പ്രഖ്യാപിക്കണമെന്ന് കഴിഞ്ഞ ദിവസം യുക്രെയിൻ പ്രസിഡന്റ് സെലെൻസ്കി നാറ്റോയോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ അമേരിക്കയടക്കമുള്ള രാജ്യങ്ങൾ ഈ നിർദ്ദേശം തള്ളിക്കളഞ്ഞിരുന്നു. ഇതിനു ശേഷം യുക്രെയിനിൽ ഇനി വീഴുന്ന ഓരോ ബോംബിനും ഉത്തരവാദി നാറ്റോ കൂടി ആയിരിക്കുമെന്ന് സെലെൻസ്കി വ്യക്തമാക്കിയിരുന്നു.
Post Your Comments