News

യുക്രൈൻ പ്രതിസന്ധി: ഇന്ത്യയിൽ കൂടുതൽ മെഡിക്കൽ കോളജുകൾ സ്ഥാപിക്കുന്നത് പരിഗണിക്കണം’: അശോക് ഗെലോട്ട്

ജയ്പൂർ: യുക്രൈൻ പ്രതിസന്ധിയിൽ നിന്ന് പാഠമുൾക്കൊണ്ട് രാജ്യത്തെ മെഡിക്കൽ കോളജുകളുടെയും മെഡിക്കൽ സീറ്റുകളുടെയും എണ്ണം വർധിപ്പിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരുമിച്ച് പ്രവർത്തിക്കണമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്.

യുക്രൈൻ റഷ്യൻ അധിനിവേശം തുടരുന്നതിനാൽ ഇന്ത്യയിലേക്ക് മടങ്ങാൻ നിർബന്ധിതരായ ആയിരക്കണക്കിന് വിദ്യാർഥികളുടെ ഭാവി ഇപ്പോൾ അനിശ്ചിതത്വത്തിലാണ്. ഇത് കണക്കിലെടുത്ത് അനുകൂലമായ തീരുമാനം കൈക്കൊള്ളേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഭാഷാപരവും പഠന രീതികളിലെ വ്യത്യാസവും കാരണം മെഡിക്കൽ പ്രാക്ടീസിനുള്ള അവസരം നഷ്ടപ്പെടുകയാണ്. വിദ്യാർഥികൾക്ക് സാമ്പത്തിക നഷ്ടം സഹിക്കേണ്ടി വരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button