മണ്ണാംകുഴി : കുന്നംകുളത്ത് വീട്ടുവരാന്തയില്‍ ഉറങ്ങിക്കിടന്ന യുവാവ് മരിച്ചനിലയിൽ. കേച്ചേരി കറുപ്പംവീട്ടില്‍ അബൂബക്കറിന്റെ മകന് ഫിറോസാണ് (45) മരിച്ചത്. വ്യാഴാഴ്ച രാത്രി പന്ത്രണ്ടോടെയായിരുന്നു സംഭവം. ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയാണ് കൊലപാതകത്തിനു പിന്നിലെന്ന് പോലീസ്.
വയറ്റില്‍ ഗുരുതരമായി പരിക്കേറ്റ ഫിറോസിനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പായയില്‍ വിരിച്ച തുണിയില്‍ രക്തം കണ്ടെത്തിയിട്ടുണ്ട്.
കേച്ചേരി മാര്‍ക്കറ്റിലെ മത്സ്യം, ഇറച്ചി വില്‍പ്പനക്കാരനായ ഫിറോസ് രണ്ടാം ഭാര്യ ഹസീനയോടൊപ്പം പന്നിത്തടം ബൈപാസില്‍ മണ്ണാംകുഴി റോഡിലാണ് താമസിക്കുന്നത്.
Post Your Comments