കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റേത് സ്ത്രീ വിരുദ്ധ പരാമര്‍ശമല്ലെന്ന് മുന്‍ ആരോഗ്യ മന്ത്രിയും സിപിഎം സംസ്ഥാന സമിതി അംഗവുമായ കെകെ ശൈലജ. തമാശ പറഞ്ഞത് എടുത്തിട്ട് അത് സ്ത്രീ വിരുദ്ധമാണെന്ന് പറയാന്‍ കഴിയില്ലെന്നും കോടിയേരി പറഞ്ഞ ചില വാക്കുകള്‍ മാത്രം അടര്‍ത്തിയെടുത്ത് അങ്ങനെ പറയുന്നത് ശരിയല്ലെന്നും കെകെ ശൈലജ പറഞ്ഞു.
‘അങ്ങനെയൊരു സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തുന്നയാളാണ് കോടിയേരിയെന്ന അഭിപ്രായം ഇന്നാട്ടില്‍ ആര്‍ക്കുമില്ല. അങ്ങനെ അദ്ദേഹം പറഞ്ഞിട്ടില്ല. തമാശ പറഞ്ഞത് എടുത്തിട്ട് അത് സ്ത്രീ വിരുദ്ധമാണെന്ന് പറയാന്‍ കഴിയില്ല. കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമാണ്. അങ്ങനെയൊരു പരാമര്‍ശം ആ അര്‍ത്ഥത്തില്‍ ഉണ്ടാവില്ലെന്ന് കേരളീയ സമൂഹത്തിന് ആകെ അറിയാം,’ ശൈലജ വ്യക്തമാക്കി.
സ്ത്രീ സമത്വത്തിന് വേണ്ടി ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്ന സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയാണ് കോടിയേരിയെന്നും സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്ന ഏറ്റവും നല്ല തത്വശാസ്ത്രത്തിന്റെ നേതാവാണ് അദ്ദേഹമെന്നും കെകെ ശൈലജ പറഞ്ഞു.
Post Your Comments