ജിദ്ദ: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ടെലഫോണിൽ സംസാരിച്ച് സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ മധ്യസ്ഥത ചർച്ചക്ക് തയ്യാറാണെന്ന് അദ്ദേഹം പുടിനെ അറിയിച്ചു. യുദ്ധം അവസാനിപ്പിക്കുന്നതിനും സുരക്ഷയും സ്ഥിരതയും കൈവരിക്കുന്ന ഒരു രാഷ്ട്രീയ പരിഹാരത്തിലേക്ക് നയിക്കുന്ന ശ്രമങ്ങൾക്കുള്ള പിന്തുണയും അദ്ദേഹം പ്രഖ്യാപിച്ചു.
യുക്രൈൻ വിഷയത്തിൽ പിന്തുണ തേടിയാണ് പുട്ടിൻ സൗദി കിരീടവകാശിയെ ഫോണിൽ ബന്ധപ്പെട്ടത്. പുടിനോട് സംസാരിക്കവെയാണ് അദ്ദേഹം വിഷയത്തിലെ നിലപാട് വ്യക്തമാക്കിയത്.
Post Your Comments