ഡൽഹി: ഉക്രൈനിൽ അവശേഷിക്കുന്നത് മൂവായിരത്തിൽ താഴെ ഇന്ത്യക്കാർ മാത്രമെന്നും 20,000 ഇന്ത്യക്കാരെ രാജ്യത്ത് എത്തിച്ചതായും വ്യക്തമാക്കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. അവസാന ഇന്ത്യൻ പൗരനെ ഒഴിപ്പിക്കുന്നത് വരെ ഓപറേഷൻ ഗംഗ തുടരുമെന്നും ഇന്ത്യക്കാരെ കൂടാതെ നേപ്പാൾ, ബംഗ്ലാദേശ് പൗരന്മാരെയും രക്ഷപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
‘കിഴക്കൻ ഉക്രൈനിൽ നിന്നുള്ള രക്ഷാദൗത്യത്തിനായി അഞ്ചു ബസുകൾ അയച്ചിട്ടുണ്ട്. 700 ലധികം വിദ്യാർത്ഥികൾ സുമിയിൽ കുടുങ്ങി കിടക്കുന്നുണ്ട്. ഉക്രൈനോട് വിദ്യാർത്ഥികളെ ഒഴിപ്പിക്കുന്നതിനായി ഇന്ത്യ പ്രത്യേക ട്രെയിനുകൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ട്രെയിൻ സർവീസ് ലഭ്യമല്ലാത്തതിനാൽ ബസുകൾ ഏർപ്പെടുത്തുകയായിരുന്നു’, വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
‘കോവിഡിനെതിരെ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയത് ഞങ്ങള്‍ മാത്രം’: അവകാശവാദവുമായി ചൈന
ശനിയാഴ്ച കൂടുതൽ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ കഴിയുമെന്ന് അധികൃതർ വ്യക്തമാക്കി. സുമിയിലും ഖാർകീവിലും രക്ഷാപ്രവർത്തനത്തിന് കൂടുതൽ ഊന്നൽ നൽകും. അതേസമയം, ഏറ്റുമുട്ടൽ നടക്കുന്നത് സുമിയിലെ രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ടെന്നും താൽക്കാലിക വെടിനിർത്തൽ ഇല്ലാതെ രക്ഷാപ്രവർത്തനം പ്രയാസമാണെന്നും അധികൃതർ പറയുന്നു.
Post Your Comments