പെഷവാർ: വടക്കുപടിഞ്ഞാറൻ പാകിസ്ഥാൻ നഗരമായ പെഷവാറിലെ ഷിയാ പള്ളിയിൽ വെള്ളിയാഴ്ചയുണ്ടായ ചാവേർ ആക്രമണത്തിൽ 30 പേർ കൊല്ലപ്പെടുകയും 80 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് മുമ്പ് പള്ളിയിൽ പ്രവേശിച്ച അക്രമി പിസ്റ്റൾ ഉപയോഗിച്ച് വിശ്വാസിയായ ഒരാൾക്ക് നേരെ നിറയൊഴിച്ചുവെന്നു സാക്ഷിയുടെ വെളിപ്പെടുത്തൽ. അതിനു ശേഷം അക്രമി സ്വയം പൊട്ടിത്തെറിച്ചുവെന്നു അലി അസ്ഗർ പറഞ്ഞു.
read also: ‘ഞാനും ചെന്നിത്തലയും അടുക്കുന്നതില്‍ ആര്‍ക്കും അസ്വസ്ഥത വേണ്ട ‘: കെ മുരളീധരന്
റാവൽപിണ്ടിയിൽ പാക്കിസ്ഥാനും ഓസ്ട്രേലിയയും തമ്മിലുള്ള ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിനമാണ് സ്ഫോടനം നടന്നതെന്നതും ആശങ്ക വർദ്ധിപ്പിക്കുന്നു. സുരക്ഷാ കാരണങ്ങളാൽ ഏകദേശം കാൽ നൂറ്റാണ്ടായി ഓസ്ട്രേലിയ ടീം പാകിസ്ഥാനിൽ പര്യടനം നടത്തിയിട്ടില്ല.
സ്ഫോടനം നടന്നയിടത്ത് ശരീരഭാഗങ്ങൾ ചിതറിക്കിടക്കുന്നുണ്ട്. സ്ഫോടനത്തിൽ സമീപത്തെ കെട്ടിടങ്ങളുടെ ജനാലകൾ പൊട്ടിത്തെറിച്ചു.’പള്ളിയിൽ പ്രവേശിക്കുന്നതിന് മുമ്പ് ഒരാൾ രണ്ട് പോലീസുകാർക്ക് നേരെ വെടിയുതിർക്കുന്നത് ഞാൻ കണ്ടു. സെക്കൻഡുകൾക്ക് ശേഷം ഞാൻ വലിയ സ്ഫോടനം കേട്ടു’- സാക്ഷി സാഹിദ് ഖാൻ പറഞ്ഞു.
മരണസംഖ്യ 30-ൽ കൂടുതലാകാമെന്നും രണ്ട് അക്രമികൾക്ക് പങ്കുണ്ടെന്നും പെഷവാർ പോലീസ് മേധാവി മുഹമ്മദ് ഇജാസ് ഖാൻ എഎഫ്പിയോട് പറഞ്ഞു.
Post Your Comments