കൊല്ലം: വിസ്മയയുമായി സ്ത്രീധനത്തെച്ചൊല്ലി പ്രശ്നങ്ങളില്ലായിരുന്നുവെന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ കെട്ടിച്ചമച്ചതാണെന്നും ജാമ്യത്തിലിറങ്ങിയ പ്രതി കിരണ്‍കുമാര്‍. സ്ത്രീധനപീഡനത്തെ തുടർന്ന് വിസ്മയ മരണപ്പെട്ട കേസില്‍ താന്‍ നിരപരാധിയാണെന്നും കോടതിയില്‍ നിരപരാധിത്വം തെളിയിക്കുമെന്നും കിരൺ കുമാർ പറഞ്ഞു. കേസ് കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ കൂടുതല്‍ വെളിപ്പെടുത്താനാവില്ലെന്നും കിരൺ കൂട്ടിച്ചേർത്തു.
കേസില്‍ രണ്ട് ദിവസം മുമ്പ് പ്രതി കിരണ്‍ കുമാറിന് സുപ്രീം കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചിരുന്നു. കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ഇനിയും കസ്റ്റഡിയില്‍ തുടരേണ്ട കാര്യമില്ലെന്ന, പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് കോടതി നടപടി. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് കിരണ്‍ കുമാര്‍ സുപ്രിം കോടതിയെ സമീപിച്ചത്. മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥനായിരുന്ന പ്രതി സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനുമുള്ള സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ജാമ്യം നിഷേധിച്ചത്.
യുക്രൈൻ സംഘർഷം: യുഎൻ ജനറൽ അസംബ്ലി പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്ത് യുഎഇ
കഴിഞ്ഞ ജൂണ്‍ 21നാണ് ഭര്‍തൃഗൃഹത്തില്‍ വിസ്മയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീധന പീഡനം കൊണ്ടുള്ള മരണം, സ്ത്രീധന പീഡനം, ആത്മഹത്യ പ്രേരണ, പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് കിരണ്‍കുമാറിനെതിരെ പോലീസ് ചുമത്തിയിട്ടുള്ളത്. കേസിന്റെ പ്രാഥമിക ഘട്ടത്തിൽ തന്നെ കിരൺകുമാറിനെതിരായി നിരവധി തെളിവുകൾ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
Post Your Comments