കാൻസസ്: കുട്ടികളുടെ ഗെയിമിംഗ് ആപ്ലിക്കേഷനായ റോബ്‌ലോക്‌സിൽ പരിചയപ്പെട്ട 33 കാരൻ 13 വയസുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പരാതി. കുട്ടിയെ ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി തിരികെ വീട്ടിൽ എത്തിച്ചിട്ടുണ്ട്. സംഭവത്തിൽ, ഹോവാർഡ് ഗ്രഹാമിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗെയിമിംഗ് ആപ്പിൽ പരിചയപ്പെട്ട് രണ്ടാം ദിവസം തന്നെ ഇയാൾ കുട്ടിയെ വീട് വിട്ടിറങ്ങാൻ പ്രേരിപ്പിക്കുകയായിരുന്നു.
Also read: അതിർത്തി വഴി ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ റഷ്യൻ അനുമതി : സർവസജ്ജമായി ഉത്തരവ് കാത്ത് വ്യോമസേന
33 കാരനായ ഇയാൾക്കെതിരെ സെക്സ് ട്രാഫിക്കിംഗ്, തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം എന്നീ ഗുരുതര കുറ്റങ്ങളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. റോബ്ലോക്സ് വഴി കുട്ടികൾക്ക് പരിചയക്കാരുമായും അപരിചിതരുമായും ഗെയിം കളിക്കാൻ സാധിക്കും. ഏകദേശം 150 മില്ല്യൺ പ്രതിമാസ ഉപയോക്താക്കളുള്ള ആപ്പ്, ലോകത്തിലെ തന്നെ ഏറ്റവും ജനപ്രിയമായ കുട്ടികളുടെ ഗെയിമുകളിൽ ഒന്നാണ്. ഫെബ്രുവരി 18 നാണ് ഗ്രഹാമും പെൺകുട്ടിയും ആപ്പിൽ പരിചയപ്പെട്ടതെന്ന് പൊലീസ് സി.പി.ടി ജോൺ ഐവി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
20 ന് പെൺകുട്ടി ടൊപെക നഗരത്തിലെ അവളുടെ വീട്ടിൽ നിന്ന് ഒളിച്ചോടി. അവളെ ഗ്രഹാം ഏകദേശം 900 മൈൽ അകലെയുള്ള ജോർജിയയിലെ ക്ലേട്ടൺ കൗണ്ടിയിലെ തന്റെ വീട്ടിലേക്ക് കൊണ്ടുപോയി. പിന്നീടുള്ള ദിവസങ്ങളിൽ അവൾ പല തവണ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് പൊലീസ് പറഞ്ഞു.
Post Your Comments