കീവ്: ഉക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ റഷ്യൻ അതിർത്തി വഴി ഒഴിപ്പിക്കുന്നതിനായി രാജ്യത്തിന് ഉടൻ അനുമതി ലഭിച്ചേക്കുമെന്ന് സൂചന. അനുമതി കിട്ടുന്ന ഉടൻ ഒഴിപ്പിക്കൽ ദ്രുതഗതിയിൽ നടത്താൻ വ്യോമസേനയ്ക്ക് നിർദ്ദേശം ലഭിച്ചു കഴിഞ്ഞു. രണ്ട് റഷ്യൻ നിർമ്മിത ഐ.എൽ-76 വിമാനങ്ങൾ ഇതിനായി സജ്ജമാക്കിയതായി വ്യോമസേനാ വൃത്തങ്ങൾ അറിയിച്ചു. കിഴക്കൻ അതിർത്തി വഴി രക്ഷാപ്രവർത്തനം നടത്താൻ റഷ്യ അനുമതി നൽകിയാൽ, ഉടൻ തന്നെ വിമാനങ്ങൾ പുറപ്പെടും.
എന്നാൽ, റഷ്യ വഴിയുള്ള ഒഴിപ്പിക്കലിന് സി-17 വിമാനം ഉപയോഗിക്കില്ല. ഉക്രൈനിലേക്ക് ആറ് ടൺ സഹായ സാമഗ്രികളുമായി അടുത്ത വ്യോമസേന വിമാനം റൊമാനിയയിലേക്ക് തിരിച്ചു കഴിഞ്ഞു. ഈ വിമാനം കുട്ടികളുമായി മടങ്ങിയെത്തും.
ഉക്രൈനില്‍ യുദ്ധം തുടരുകയാണ്. തലസ്ഥാന നഗരമായ കീവ് പിടിച്ചടക്കാന്‍ കഴിയാത്ത റഷ്യ, തീരനഗരങ്ങളില്‍ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. ഇത് കൂടാതെ, യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആണവനിലയത്തിന് നേരെ റഷ്യ ആക്രമണം നടത്തി. ഉക്രൈന്‍ നഗരമായ എനര്‍ഹോദാറിലെ സേപോര്‍സെയിയ ആണവനിലയത്തിന് നേരെ റഷ്യ ആക്രമണം നടത്തിയെന്നും, നിലയത്തിന് സമീപത്ത് നിന്നും പുക ഉയരുന്നുണ്ടെന്നും ഉക്രൈനിയന്‍ സൈന്യം സ്ഥിരീകരിച്ചു.
Post Your Comments