ThiruvananthapuramLatest NewsKeralaNattuvarthaNews

പോക്സോ കേസിൽ രണ്ടുപേർ പിടിയിൽ

കോട്ടയം കടുത്തുരുത്തി സ്വദേശി അനീഷ് (24), നെടുമങ്ങാട് സ്വദേശി ഷൈജു (42) എന്നിവരാണ് പൊലീസ് പിടിയിലായത്

നെടുമങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ രണ്ടുപേർ പിടിയിൽ. കോട്ടയം കടുത്തുരുത്തി സ്വദേശി അനീഷ് (24), നെടുമങ്ങാട് സ്വദേശി ഷൈജു (42) എന്നിവരാണ് പൊലീസ് പിടിയിലായത്. നെടുമങ്ങാട് പൊലീസാണ് അറസ്റ്റ് ചെയ്തത്.

പ്ലസ് ടു വിദ്യാർഥിനിയായ പെൺകുട്ടിയെ സോഷ്യൽമീഡിയയിലൂടെ പരിചയപ്പെട്ട അനീഷ്, പ്രണയം നടിച്ച് വിവാഹവാഗ്ദാനം നൽകി തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സ്കൂളിൽ നിന്ന് പെൺകുട്ടി മടങ്ങിയെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെയും അനീഷിനെയും കോട്ടയത്തുള്ള അനീഷിന്‍റെ വീട്ടിൽ കണ്ടെത്തിയത്.

Read Also : സ്വർണക്കടത്ത് കേസിലെ പുതിയ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ എൻ.ഐ.എ സ്വപ്ന സുരേഷിന്റെയും സരിത്തിന്റെയും മൊഴി രേഖപ്പെടുത്തി

പെൺകുട്ടിയെ കൗൺസലിങ് നടത്തിയപ്പോഴാണ് അടുത്ത ബന്ധുവായ ഷൈജു ആറു വർഷം മുമ്പ് പലതവണ പീഡിപ്പിച്ച വിവരം പുറത്തുവന്നത്. തുടർന്ന് ഷൈജുവിനെയും പിടികൂടുകയായിരുന്നു.

തിരുവനന്തപുരം റൂറൽ ജില്ല പൊലീസ് മേധാവി ദിവ്യ വി. ഗോപിനാഥിന്‍റെ നിർദേശാനുസരണം നെടുമങ്ങാട് ഡിവൈ.എസ്.പി സുൽഫിക്കറിന്റെ നേതൃത്വത്തിൽ പൊലീസ് ഇൻസ്പെക്ടർ സന്തോഷ് കുമാർ, എസ്.ഐ സുനിൽ ഗോപി, എ.എസ്.ഐമാരായ നൂറുൽ ഹസൻ, വിജയൻ, പൊലീസുകാരായ ബിജു സി, ബിജു ആർ, ലിജുഷാൻ, ശരത്ചന്ദ്രൻ, അഖിൽ കുമാർ, രമ്യാദേവി എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button