Latest NewsKeralaNews

ഭാര്യയെ ഡൈവോഴ്സ് ചെയ്ത് തന്നെ വിവാഹം ചെയ്തോളാമെന്ന് പറഞ്ഞു അടുത്തു കൂടിയ ‘പൊതുപ്രവർത്തക’ന്റെ ചതി: കുറിപ്പ്

തങ്ങളുടെ രാഷ്ട്രീയം പെൺ വേട്ടയ്ക്ക് ആയുധമാക്കുന്നു എന്നുള്ളിടത്ത് ഇവരുടെ മുഴുവൻ രാഷ്ട്രീയവും റദ്ദ് ചെയ്യപ്പെടുന്നു

തിരുവനന്തപുരം : സോഷ്യൽ മീഡിയയിൽ സജീവമാണ് ശ്രീജ നെയ്യാറ്റിൻകര. രാഷ്ട്രീയവും സാംസ്കാരികവുമായ വിഷയങ്ങളിൽ തന്റെ നിലപാട് പങ്കുവയ്ക്കുന്ന ശ്രീജ തങ്ങളുടെ രാഷ്ട്രീയം പെൺ വേട്ടയ്ക്ക് ആയുധമാക്കുന്നവരുടെ രാഷ്ട്രീയത്തെക്കുറിച്ചു തുറന്നെഴുതുന്നു.

ശ്രീജയുടെ വാക്കുകൾ ഇങ്ങനെ..

പൊതുയിടത്തിൽ പുരോഗമന രാഷ്ട്രീയ നിലപാടുകൾ പങ്കു വയ്ക്കുകയും സമരവഴികളിൽ സഞ്ചരിച്ചു കൊണ്ടിരിക്കുകയും പൊതു പ്രവർത്തനം നടത്തുകയും ചെയ്യുന്നവരിൽ പെൺ വേട്ടക്കാർ ഉൾപ്പെടുന്നു എന്നറിയുന്നത് വലിയ അസ്വസ്ഥതയാണ് …

read also: വീട്ടിൽ അതിക്രമിച്ച് കയറി ഗൃഹനാഥനെ ആക്രമിച്ച കേസ് : മൂന്നുപേർ പിടിയിൽ

തങ്ങളുടെ രാഷ്ട്രീയം പെൺ വേട്ടയ്ക്ക് ആയുധമാക്കുന്നു എന്നുള്ളിടത്ത് ഇവരുടെ മുഴുവൻ രാഷ്ട്രീയവും റദ്ദ് ചെയ്യപ്പെടുന്നു … ഈയിടെ മീ ടുവിലൂടെ വെളിപ്പെട്ട ഭൂരിഭാഗം പേരും സ്ത്രീപക്ഷ രാഷ്ട്രീയത്തിന്റെ വക്താക്കളാണ് അഥവാ ഫെമിനിസമെന്ന രാഷ്ട്രീയ ആശയത്തെ കുറിച്ച് വാചാലരാകുന്നവരാണ് … സ്ത്രീപക്ഷ രാഷ്ട്രീയത്തിന്റെ വക്താവിന് എങ്ങനെയാണ് പെൺ വേട്ട നടത്താൻ കഴിയുന്നത്…? ഫെമിനിസത്തെ ടൂൾ ആക്കി മറ്റുള്ളവരുടെ വിശ്വാസം നേടിയെടുത്ത ശേഷം അവരെ എങ്ങനെയാണ് മെന്റൽ ട്രോമയിലേക്ക് തള്ളി വിടാൻ കഴിയുന്നത് ..? അവരോടെങ്ങനെ വയലൻസ് കാണിക്കാൻ കഴിയുന്നു …?

സമൂഹത്തിൽ രാഷ്ട്രീയമായി സംഭാവന ചെയ്യാൻ ശേഷിയുള്ള നിരവധി പെൺകുട്ടികളെ നിത്യമായ മാനസിക സമ്മർദ്ദങ്ങളിലേക്ക് ഈ പെൺവേട്ടക്കാർ തള്ളിവിട്ടിരിക്കുന്നു എന്നത് ഗൗരവകരമായ കാര്യമാണ് … ഇവരുടെ രാഷ്ട്രീയ വാചക കസർത്തുകൾ വിശ്വസിച്ച് പെൺകുട്ടികൾ ഇവർക്ക് നൽകുന്ന സ്വാതന്ത്ര്യത്തെയാണ് ഇവറ്റകൾ ദുരുപയോഗം ചെയ്യുന്നത് ഫലമോ ഈ വേട്ടക്കാർ നൽകുന്ന ഷോക്കിൽ നിന്നും ഒരിക്കലും തിരിച്ചു വരാൻ കഴിയാത്ത വിധത്തിൽ ഈ സ്ത്രീകൾ തളർന്നു പോകുന്നു ….

ജീവിതകാലം മുഴുവൻ ഏത് സമയവും പാളിപോകാവുന്ന മനസുമായി ആത്മഹത്യാ പ്രവണതയോടും ഉറക്കമില്ലായ്മയോടും യുദ്ധം ചെയ്ത് വീര്യം കൂടിയ മരുന്നുകളുടെ പുറത്ത് ജീവിക്കുന്ന സ്ത്രീകളെ എനിക്കറിയാം … അവരൊക്കേയും രാഷ്ട്രീയ പൊയ്മുഖങ്ങളായ ആൺ ചതികളിൽ മുറിവേറ്റവരാണ് …. ഈയിടെ ഒരു സ്ത്രീ എന്നോട് പറഞ്ഞത് 3 വർഷത്തിനുള്ളിൽ ഭാര്യയെ ഡൈവോഴ്സ് ചെയ്ത് തന്നെ വിവാഹം ചെയ്തോളാം എന്ന് പറഞ്ഞു അടുത്തു കൂടിയ ഒരു ‘പൊതുപ്രവർത്തക’ന്റെ ചതിയെ കുറിച്ചാണ് … ഇതേ വാചകങ്ങൾ അവൻ അതേ സമയത്ത് തന്നെ മറ്റു പല സ്ത്രീകളോടും പറഞ്ഞിരിക്കുന്നു എന്നതാണ് അതിനേക്കാൾ ഭീകരം … നമുക്ക് ഒരാളോട് പ്രേമം തോന്നാം സെക്സ് തോന്നാം അതിന് മഹത്തായ രാഷ്ട്രീയ ദർശങ്ങളെ ആയുധമാക്കുകയും കപട വാഗ്ദാനങ്ങൾ നടത്തി ചതിയിൽ പെടുത്തുകയും ചെയ്യുന്നത് എന്ത് തരം രാഷ്ട്രീയമാണ് എന്ന് മനസിലാകുന്നില്ല …. എന്ത് നീതിബോധമാണ് ഇവറ്റകളെ നയിക്കുന്നത്….

14 വർഷങ്ങൾക്ക് മുൻപ് ഒരുമിച്ചു ജീവിച്ചു കൊണ്ടിരിക്കുമ്പോൾ എന്റെ ഭർത്താവിന് മറ്റൊരു സ്ത്രീയോട് തോന്നിയ പ്രേമത്തെ യാതൊരു പ്രശ്നങ്ങളുമുണ്ടാക്കാതെ അംഗീകരിച്ചു കൊടുക്കുകയും ആ ജീവിതത്തിൽ നിന്നിറങ്ങി പോകുകയും ചെയ്യാൻ എനിക്ക് കരുത്ത് നൽകിയത് ഞാൻ വിശ്വസിക്കുന്ന രാഷ്ട്രീയ ദർശനമാണ് … ഞാൻ ആത്മാവിൽ ചേർത്തു വച്ചിരിക്കുന്ന രാഷ്ട്രീയ ദർശനങ്ങൾ സ്വന്തം കാര്യം വരുമ്പോൾ എറിഞ്ഞുടയ്ക്കാനുള്ളതല്ല എന്ന രാഷ്ട്രീയ ബോധ്യത്തിൽ നിന്നാണ് മധുരം പുരട്ടിയ വാക്കുകൾ കൊണ്ട് ഞാൻ വഞ്ചിക്കപ്പെട്ടിരിക്കുന്നു എന്ന യാഥാർഥ്യത്തെ ജനാധിപത്യബോധം കൊണ്ട് ഞാനന്ന് മറികടന്നത് ….ചതിയിൽ പെടുന്ന മനുഷ്യർക്ക് ചിലപ്പോൾ അതിജീവിക്കാൻ കഴിഞ്ഞു കൊള്ളണമെന്നില്ല …അതിജീവിക്കാനാകാതെ നൊന്തു ജീവിക്കുന്ന മനുഷ്യരിൽ എനിക്കേറെ പ്രിയപ്പെട്ട സ്ത്രീകളുണ്ട് ….

സ്ഥാപിത താല്പര്യങ്ങൾക്ക് വേണ്ടി രാഷ്ട്രീയ ദർശനങ്ങളെ ഉപയോഗിക്കരുത് മനുഷ്യരേ … നിങ്ങളുടെ സ്വാർത്ഥ ലാഭത്തിന് വേണ്ടി പുരോഗമന രാഷ്ട്രീയ ദർശനങ്ങളെ ആയുധമാക്കരുത് …. നിങ്ങൾക്ക് പെൺവേട്ട നടത്താനുള്ള ആയുധമല്ല വിമോചന സ്വപ്നങ്ങൾക്ക് പ്രതീക്ഷ നൽകുന്ന പ്രത്യയ ശാസ്ത്രങ്ങളും ദർശനങ്ങളും …

shortlink

Related Articles

Post Your Comments

Related Articles


Back to top button