NattuvarthaMollywoodKeralaCinemaNewsEntertainmentMovie Gossips

യാത്രകള്‍ ജീവിതത്തിന്റെ ഭാഗമാക്കി പ്രണവ് മോഹൻലാൽ: വൈറലായി മലയിടുക്കിലൂടെ ‌കയറുന്ന വീഡിയോ

കൊച്ചി: യാത്രകള്‍ ജീവിതത്തിന്റെ ഒരു ഭാഗമാക്കിയ യുവതാരമാണ് പ്രണവ് മോഹൻലാൽ. പ്രണവിന്‍റെ യാത്രകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ തരംഗമാകാറുണ്ട്. ഇപ്പോൾ പ്രണവ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയ വീഡിയോ ആണ് ആരാധകർ ചർച്ചയാക്കുന്നത്.

2017ല്‍ നടത്തിയ യാത്രക്കിടെ പകര്‍ത്തിയ ദൃശ്യങ്ങളാണ് താരം പങ്കുവെച്ചത്. തായ്‌ലാൻഡ് യാത്രയ്ക്കിടെ ടോൺസായിയിലെ മലയിടുക്കിലൂടെ സാഹസികമായി കയറിയിറങ്ങുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഹോളിവുഡ് ചിത്രങ്ങളിലെ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് താരത്തിന്‍റെ പ്രകടനം. പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം വീഡിയോ വൈറലായി.

 

View this post on Instagram

 

A post shared by Pranav Mohanlal (@pranavmohanlal)

shortlink

Related Articles

Post Your Comments

Related Articles


Back to top button