Latest NewsNews

കേരളത്തിലെ ജീവിത നിലവാരം അന്താരാഷ്ട്ര തലത്തിലേത് പോലെ ഉയര്‍ത്തും : പാര്‍ട്ടി തീരുമാനം അറിയിച്ച് കോടിയേരി ബാലകൃഷ്ണന്‍

കൊച്ചി: കേരളത്തിലെ ജീവിത നിലവാരം അന്താരാഷ്ട്ര തലത്തിലേത് പോലെ ഉയര്‍ത്താനാണ് പാര്‍ട്ടി തീരുമാനമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ’25 വര്‍ഷം കൊണ്ടാണ് കേരളത്തിലെ ജീവിത നിലവാരം അന്താരാഷ്ട്ര തലത്തിലെ തന്നെ വികസിത മധ്യവരുമാന രാഷ്ട്രത്തിന് സമാനമായി ഉയര്‍ത്താന്‍ പാര്‍ട്ടി ലക്ഷ്യമിടുന്നത്. അടിസ്ഥാന ജനജീവിതത്തെ മുന്നോട്ട് നയിക്കാന്‍ സവിശേഷമായ ഇടപെടല്‍ ഉണ്ടാകും’, കോടിയേരി പറഞ്ഞു.

Read Also : മുഖ്യമന്ത്രി ശ്രദ്ധിച്ചില്ലെങ്കിൽ പൊലീസ് ചീത്തപ്പേരുണ്ടാക്കും: പൊലീസിന് രൂക്ഷവിമർശനം

അടിസ്ഥാന മേഖലയില്‍ പശ്ചാത്തല സൗകര്യ വികസനത്തിനുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജനം ഏല്‍പ്പിച്ച ഉത്തരവാദിത്വം ശക്തമായി മുന്നോട്ട് കൊണ്ടുപോകേണ്ട നടപടികളാണ് പാര്‍ട്ടി സ്വീകരിക്കുന്നത് . വികസന നയരേഖ സംബന്ധിച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോടിയേരി.

‘ഉന്നത വിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്തണം. ശാസ്തസാങ്കാതിക വിദ്യ, മുഴുവന്‍ ജനത്തിനും എത്തിപ്പിടിക്കാന്‍ കഴിയണം. അറിവിനെ പ്രയോഗവല്‍ക്കരിക്കുന്ന നടപടി സീകരിക്കണം. ജനതയുടെ സാമൂഹ്യ -ചരിത്ര ബോധവും മാനവിക മൂല്യങ്ങളും കൂടുതല്‍ വികസിപ്പിക്കണം’, അദ്ദേഹം ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button