
കൊച്ചി : ടാറ്റൂ ആർട്ടിസ്റ്റിനെതിരെ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയുമായി പെൺകുട്ടികൾ. കൊച്ചിയിലെ ടാറ്റൂ സ്ഥാപനമായ ഇൻഫെക്റ്റഡ് ടാറ്റൂവിലെ സുജീഷ്.പി എന്ന ടാറ്റൂ ആർട്ടിസ്റ്റിനെതിരെയാണ് മീടൂ ആരോപണവുമായി പെൺകുട്ടികൾ രംഗത്തെത്തിയത്.
റെഡ്ഡിറ്റിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും നിരവധി പേരാണ് ലൈംഗിക അതിക്രമത്തിന് ഇരയായ വിവരം പങ്കുവെച്ചിരിക്കുന്നത്. ടാറ്റൂ ചെയ്യുന്നതിനിടെ സുജീഷ് സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കുകയും റേപ് ഉൾപ്പെടെ ചെയ്യുകയും ചെയ്തുവെന്നാണ് ആരോപണം.
ആദ്യ ആരോപണം പുറത്തുവന്നത് റെഡ്ഡിറ്റിലൂടെയാണ്. ഒരാഴ്ചയ്ക്ക് മുമ്പ് തനിക്കെതിരെ നടന്ന പീഡനത്തെക്കുറിച്ചാണ് പെൺകുട്ടി പങ്കുവെച്ചിരിക്കുന്നത്. ഒരാഴ്ച മുമ്പ് പ്രസ്തുത ടാറ്റൂ സ്റ്റുഡിയോയിൽ യുവതി ഒരു ആൺസുഹൃത്തിനൊപ്പം എത്തുന്നത്. അതേ സ്ഥലത്തു നിന്ന് മുമ്പും ടാറ്റൂ ചെയ്തിരുന്നു. തുടക്കത്തിൽ സാധാരണ പോലെ ടാറ്റൂ ചെയ്തെങ്കിലും ഇടയ്ക്ക് വേദനിച്ചതിനാൽ താൻ അൽപം ബ്രേക് ചോദിച്ചിരുന്നു. ആശുപത്രികളിൽ പോലും ലഭിക്കാത്തത്ര സുരക്ഷിതത്വം ആ ടാറ്റൂ സ്റ്റുഡിയോയിൽ അനുഭവപ്പെട്ടതിനെക്കുറിച്ച് സുഹൃത്തിനോട് പറഞ്ഞിരുന്നു. വജൈനയും ചിറകുകളോടു കൂടിയതുമായ ടാറ്റൂവാണ് താൻ ചെയ്യാനിരുന്നത്. ടാറ്റൂവിന്റെ അർഥം ചോദിക്കുകയും തന്റെ പ്രായം ചോദിക്കുകയും ചെയ്തുവെന്ന് കുറിപ്പിലുണ്ട്. തുടർന്ന് സംസാരരീതി മാറ്റിയ ഇയാൾ തന്നെ പീഡിപ്പിച്ചെന്നും ആണ് പെൺകുട്ടി പോസ്റ്റിൽ പറയുന്നത്.
Read Also : ആക്രമണത്തിൽ നിന്ന് രക്ഷനേടാൻ ഇന്ത്യൻ പതാക ഉപയോഗിച്ച് പാക്കിസ്ഥാന് പുറമെ തുർക്കി വിദ്യാർത്ഥികളും
പിന്നാലെ, നിരവധി പേരാണ് ഇൻസ്റ്റഗ്രാമിലൂടെ ഇയാൾക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. രണ്ടു വർഷം മുമ്പ് തന്റെ ഇരുപതാമത്തെ വയസ്സിൽ സംഭവിച്ചത് പങ്കുവെച്ചാണ് ഒരു പെൺകുട്ടിയുടെ പോസ്റ്റ്. ആദ്യത്തെ ടാറ്റൂ ചെയ്യാനാണ് അവിടെ പോയത്. വാരിയെല്ലിന് സമീപത്തായി ടാറ്റൂ ചെയ്യാനെത്തിയ തന്നോട് ബ്രാ ഊരാൻ ആവശ്യപ്പെടുകയും ശരീരം മറയ്ക്കാൻ ഒരു തുണി പോലും നൽകിയില്ലെന്നും പറയുന്നു.
ഇരുപതു വയസ്സുകാരി എന്ന നിലയ്ക്കും ആദ്യമായി ടാറ്റൂ ചെയ്യുന്ന ആളെന്ന നിലയ്ക്കും ഇതെല്ലാം ശരിയാണോ എന്ന് ഉറപ്പില്ലായിരുന്നുവെന്നും വൈകാതെ അയാൾ തന്റെ മാറിടത്തിൽ സ്പർശിക്കാൻ തുടങ്ങി എന്നും കുറിപ്പിലുണ്ട്. രണ്ടു വർഷങ്ങൾക്കിപ്പുറം അതേക്കുറിച്ച് തുറന്നെഴുതുമ്പോൾ സുജീഷ് എന്ന വ്യക്തിയിൽ നിന്ന് ലൈംഗിക അതിക്രമമാണ് നേരിട്ടതെന്ന് മനസ്സിലാകുന്നു. പലരുടെയും അനുഭവങ്ങൾ വായിക്കുമ്പോൾ ഇതേ രീതി അയാൾ പല സ്ത്രീകളിൽ ഉപയോഗിച്ചിട്ടുണ്ട് എന്നാണ് മനസ്സിലാക്കുന്നതെന്നും യുവതി പോസ്റ്റിൽ പറയുന്നു.
Post Your Comments