ഇടുക്കി: മധ്യവയസ്‌കനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ഏരിയാ സെക്രട്ടറി. ഇടുക്കി കരിമണ്ണൂര്‍ സ്വദേശി ജോസഫ് (51) മെച്ചൂരിനാണ് മര്‍ദ്ദനമേറ്റത്. ഫേസ്ബുക്ക് പോസ്റ്റിന് കമന്റിട്ടെന്നാരോപിച്ച് കരിമണ്ണൂർ ഏരിയ സെക്രട്ടറി പി.പി സുമേഷിന്റെ നേതൃത്വത്തിലാലായിരുന്നു മർദ്ദനം.
ഇരുമ്പ് പൈപ്പ് ഉൾപ്പെടെ ഉപയോഗിച്ച് നടത്തിയ അക്രമത്തിൽ, ജോസഫിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഇയാളെ തൊടുപുഴ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read Also : കീവിൽ ഇന്ത്യക്കാർ ആരും ബാക്കിയില്ല, 24 മണിക്കൂറിനുള്ളിൽ 1300 പേരെ ഒഴിപ്പിച്ചെന്ന് കേന്ദ്രം
കൊല്ലാനായിരുന്നു അക്രമികളുടെ ലക്ഷ്യമെന്നും ഇരുപത്തഞ്ചോളം ആളുകൾ ചേർന്നാണ് ആക്രമിച്ചതെന്നും ജോസഫ് ആരോപിച്ചു. ഞങ്ങളാണ് ഭരിക്കുന്നത്. ഏരിയാ സെക്രട്ടറി സുമേഷ് ഞങ്ങളുടെ കണ്ണുലുണ്ണിയാണ്, ഡിവൈഎഫ്‌ഐയുടെ ബ്ലോക്ക് പ്രസിഡന്റിന്റെ വില അറിയാമോ എന്ന് ചോദിച്ചായിരുന്നു മർദ്ദനമെന്നും ജോസഫ് പറഞ്ഞു. ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും ജോസഫ് വ്യക്തമാക്കി.
Post Your Comments