Latest NewsIndiaNews

കീവിൽ ഇന്ത്യക്കാർ ആരും ബാക്കിയില്ല, 24 മണിക്കൂറിനുള്ളിൽ 1300 പേരെ ഒഴിപ്പിച്ചെന്ന് കേന്ദ്രം

ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി, ഉക്രൈനിൽ കുടുങ്ങിയ പൗരന്മാരെ ഒഴിപ്പിക്കാൻ ഇന്ത്യ അടുത്ത മൂന്ന് ദിവസങ്ങളിലായി 26 ലധികം വിമാനങ്ങൾ പറത്തും.

കീവ്: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഉക്രൈനിൽ നിന്ന് 1377 പൗരന്മാരെ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ സ്ഥിരീകരിച്ചു. പോളണ്ടിൽ നിന്നുള്ള ആദ്യ വിമാനങ്ങൾ ഉൾപ്പെടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആറ് വിമാനങ്ങളാണ് ഇന്ത്യയിലേക്ക് പുറപ്പെട്ടത്.

Also read: പരസ്ത്രീ ബന്ധം സംശയിച്ച് ഭർത്താവിനെ തലയ്ക്കടിച്ച് കൊന്ന് ഭാര്യ മക്കൾക്കൊപ്പം ഉത്സവത്തിന് പോയി

ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി, ഉക്രൈനിൽ കുടുങ്ങിയ പൗരന്മാരെ ഒഴിപ്പിക്കാൻ ഇന്ത്യ അടുത്ത മൂന്ന് ദിവസങ്ങളിലായി 26 ലധികം വിമാനങ്ങൾ പറത്തും. ഉക്രൈനിന്റെ വ്യോമാതിർത്തി അടച്ചതിനാൽ റൊമാനിയ, ഹംഗറി, പോളണ്ട്, സ്ലോവാക് റിപ്പബ്ലിക് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങൾ വഴിയാണ് ഇന്ത്യ പൗരന്മാരെ തിരികെ എത്തിക്കുന്നത്. ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി ഇന്ത്യൻ വ്യോമസേന സി-17 വിമാനം റൊമാനിയയിലേക്ക് അയച്ചു കഴിഞ്ഞു. ഉക്രൈനിന്റെ തലസ്ഥാനമായ കീവിൽ ഇന്ത്യക്കാർ ആരും അവശേഷിക്കുന്നില്ലെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിംഗ്ല കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ജനവാസ മേഖലകളുടെ നേർക്ക് റഷ്യ ആക്രമണം നടത്തുന്നതിനാൽ നിരവധി ഉക്രൈൻ നിവാസികൾ അവരുടെ വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്തു. ഉപഗ്രഹങ്ങൾ പകർത്തുന്ന ചിത്രങ്ങൾ അനുസരിച്ച്, കീവിലേക്ക് നീളുന്ന റോഡുകളിൽ റഷ്യൻ സൈന്യം ക്യാമ്പ് ചെയ്തിരിക്കുകയാണ്. റഷ്യയുടെ നൂറുകണക്കിന് ടാങ്കുകൾ, പീരങ്കികൾ, കവചിത വാഹനങ്ങൾ, ലോജിസ്റ്റിക് വാഹനങ്ങൾ എന്നിവ പാതയോരത്ത് അണിനിരന്നതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങൾ യുഎസ് ആസ്ഥാനമായുള്ള ഒരു ബഹിരാകാശ സാങ്കേതിക കമ്പനി പുറത്തുവിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button