മുംബൈ: ഈ വർഷം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിൽ ഇടം നേടാൻ സാധ്യതയുള്ള ബാറ്റ്സ്മാൻമാരെ തിരഞ്ഞെടുത്ത് മുന്‍ ഇന്ത്യൻ താരം ആകാശ് ചോപ്ര. നിലവില്‍, പ്രതിഭാശാലികളായ ബാറ്റ്സ്മാൻമാരുടെ വലിയൊരു സംഘം തന്നെ ഇന്ത്യക്കുണ്ട്. ഇവരില്‍ നിന്നും ഏറ്റവും മികച്ച താരങ്ങളെ തിരഞ്ഞെടുക്കുകയെന്ന വലിയ വെല്ലുവിളിയാണ് സെലക്ടര്‍മാര്‍ക്കു മുന്നിലുള്ളതെന്ന് ചോപ്ര പറഞ്ഞു.
‘വലംകൈ- ഇടംകൈ ബാറ്റിങ് കോമ്പിനേഷനോടു നമുക്ക് ഇഷ്ടമാണ്. അതിനാൽ. ഈ ഓപ്ഷനു വേണ്ടി ഇഷാന്‍ കിഷന്‍ തീര്‍ച്ചയായും രംഗത്തുണ്ടാവും. ഇഷാന്‍, റുതുരാജ് ഗെയ്ക്വാദ്, പൃഥ്വി ഷാ എന്നിവരിലൊരാളായിരിക്കും ലോകകപ്പ് സംഘത്തിലേക്കു തിരഞ്ഞെടുക്കപ്പെടുക. നിലവില്‍ ഇഷാനു തന്നെയാണ് കൂടുതൽ സാധ്യത. എന്നാല്‍, വരാനിരിക്കുന്ന ഐപിഎല്ലോടെ ഇതില്‍ മാറ്റം വന്നേക്കാം’.
Read Also:- വിൻഡീസ് ആഭ്യന്തര ടി10ൽ മിന്നല്‍ സെഞ്ച്വറിയുമായി നിക്കോളാസ് പൂരന്‍
‘റുതുരാജ് ഈ ലിസ്റ്റില്‍ അവസാന സ്ഥാനത്താണ്. പൃഥ്വി ഷാ രണ്ടാംസ്ഥാനത്തേക്ക് വരും. കാരണം, വളരെ ആക്രമണകാരിയായ ബാറ്റ്സ്മാനാണ് അവൻ. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുന്‍ നായകന്‍ വിരാട് കോഹ്ലി, വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ എന്നിവര്‍ ലോകകപ്പ് ടീമില്‍ സ്ഥാനുറപ്പുള്ള താരങ്ങളാണ്. കൂടാതെ, ശ്രേയസ് അയ്യരും, സൂര്യകുമാർ യാദവും, വിക്കറ്റ് കീപ്പർ റിഷഭ് പന്തും ആദ്യ ഇലവനിൽ ഇടം നേടാൻ സാധ്യതയുള്ള താരങ്ങളാണ്’ ആകാശ് ചോപ്ര പറഞ്ഞു.
Post Your Comments