ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസില്‍ നടക്കുന്ന ആഭ്യന്തര ടി10 മല്‍സരത്തില്‍ മിന്നല്‍ സെഞ്ച്വറിയുമായി വിൻഡീസ് വൈസ് ക്യാപ്റ്റൻ നിക്കോളാസ് പൂരന്. ട്രിനിഡാഡ് ടി10 ബ്ലാസ്റ്റ് ഗെയിമിലാണ് പൂരന് ബാറ്റിങില്‍ കത്തിക്കയറിയത്. സ്കാര്‍ലറ്റ് ഇബിസ് സ്കോര്‍ച്ചേഴ്സിനെതിരായ മത്സരത്തിൽ ലെതര്‍ബാക്ക് ജയന്റ്സിനു വേണ്ടിയാണ് താരം വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചത്. ആദ്യം ബാറ്റ് ചെയ്ത സ്കോര്‍ച്ചേഴ്സ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 128 റണ്‍സാണ് സ്കോര്‍ ചെയ്തത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ജയന്റ്സിന്റെ തുടക്കം മോശമായിരുന്നു. ആദ്യ ഓവറില്‍ തന്നെ ജയന്റ്സിന് ആദ്യ ഒരു വിക്കറ്റ് നഷ്ടമായി. തുടർന്ന്, നിക്കോളാസ് പൂരന്റെ വണ്മാന് ഷോയാണ് പിച്ചില്‍ ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. സ്കോര്‍ച്ചേഴ്സ് ബൗളര്‍മാരെ നിലംതൊടാതെ പൂരൻ പറപ്പിക്കുകയായിരുന്നു. വെറും, 37 ബോളില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ പൂരന് ടീമിനെ അനായാസം വിജയത്തിലെത്തിക്കുകയായിരുന്നു.
Read Also:- മുറിവുകൾ വേഗത്തിൽ ഭേദമാകാൻ!
10 കൂറ്റന്‍ സിക്സറും ആറു ബൗണ്ടറികളുമുള്‍പ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ഒമ്പതാം ഓവറിലെ മൂന്നാമത്തെ ബോളില്‍ തന്നെ പൂരൻ ടീമിന്റെ വിജയം പൂര്‍ത്തിയാക്കിയിരുന്നു. വ്യക്തിഗത സ്കോര്‍ 95ല്‍ നില്‍ക്കെ സിക്സര്‍ പായിച്ചാണ് അദ്ദേഹം ടീമിന്റെ വിജയ റണ്‍സും ഒപ്പം സെഞ്ച്വറിയും പൂര്‍ത്തിയാക്കിയത്. തുടക്കത്തിലെ ആദ്യ വിക്കറ്റ് മാത്രമാണ് ജയന്റ്സിന് നഷ്ടമായത്.
Post Your Comments