തൃശൂര്‍: തൊഴിലുറപ്പ് ജോലി ചെയ്യുന്നതിനിടെ തൊഴിലാളികള്‍ക്ക് തേനീച്ചയുടെ കുത്തേറ്റു. തേനീച്ചയുടെ ആക്രമണത്തില്‍ പരിക്കേറ്റ 13 പേരെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിൽ നാലുപേരുടെ പരിക്ക് ഗുരുതരമാണ്.
ചൊവ്വാഴ്ച രാവിലെ കൂര്‍ക്കമറ്റം പാടത്ത് വച്ചായിരുന്നു സംഭവം. കുണ്ടുകുഴിപ്പാടം സ്വദേശികളായ വെള്ളക്കിളി വീട്ടില്‍ ശീലാവതി, അടൂപ്പറമ്പില്‍ വത്സ രാജന്‍, മാരാംകോട് സ്വദേശികളായ മൂത്തേടന്‍ വീട്ടില്‍ എല്‍സി ജോര്‍ജ്ജ്, ചീരന്‍ വീട്ടില്‍ ഡെയ്‌സി ഔസേപ്പ് എന്നിവര്‍ക്കാണ് ഗുരുതരമായി കുത്തേറ്റിട്ടുള്ളത്.
27 പേരടങ്ങുന്ന സംഘമാണ് കൂര്‍ക്കമറ്റം പാടത്ത് ജോലിക്കെത്തിയത്. ശീലാവതിക്കാണ് ആദ്യം കുത്തേറ്റത്. ഇവരെ രക്ഷിക്കാനായി എത്തിയപ്പോഴാണ് മറ്റുള്ളവര്‍ക്കും തേനീച്ചയുടെ ആക്രമണമുണ്ടായത്. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
Post Your Comments