UAELatest NewsNewsInternationalGulf

സ്വദേശിവത്കരണം ഊർജിതമാക്കാൻ നടപടികൾ: സ്വദേശികളെ നിയമിക്കുന്ന സ്ഥാപനങ്ങൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകാൻ യുഎഇ

ദുബായ്: സ്വകാര്യ മേഖലയിൽ സ്വദേശിവൽക്കരണം ഊർജിതമാക്കാൻ സമഗ്ര പദ്ധതിയുമായി യുഎഇ. സ്വദേശികളെ നിയമിക്കുന്ന സ്ഥാപനങ്ങൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകാനാണ് അധികൃതരുടെ തീരുമാനം. സ്വദേശികൾക്ക് വിവിധ മേഖലകളിൽ അവസരങ്ങളൊരുക്കുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു.

Read Also: ദേശീയ പതാക വീശിയും, വന്ദേമാതരം വിളിച്ചും സന്തോഷം പങ്കുവെച്ച് യുക്രെയ്‌നില്‍ നിന്ന് നാട്ടിലെത്തിയ വിദ്യാര്‍ത്ഥികള്‍

സ്വകാര്യ മേഖലയിൽ 5 വർഷത്തിനകം 10% സ്വദേശി പ്രാതിനിധ്യം ഉറപ്പാക്കാനുള്ള പദ്ധതിക്ക് യുഎഇയിൽ തുടക്കം കുറിച്ചിരുന്നു. 2026 ആകുമ്പോൾ 75,000 സ്വദേശികൾക്ക് തൊഴിൽ ലഭ്യമാക്കാനാണ് പദ്ധതിയിലൂടെ യുഎഇ ലക്ഷ്യമിടുന്നത്.

Read Also: ഖാർക്കീവിൽ റഷ്യൻ സൈന്യം നടത്തിയ റോക്കറ്റ് ആക്രമണത്തിൽ വൻ നാശം: യുക്രൈന്‍ ഭരണകാര്യാലയം കത്തിയമർന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button