Latest NewsInternational

ഖാർക്കീവിൽ റഷ്യൻ സൈന്യം നടത്തിയ റോക്കറ്റ് ആക്രമണത്തിൽ വൻ നാശം: യുക്രൈന്‍ ഭരണകാര്യാലയം കത്തിയമർന്നു

ഇപ്പോള്‍, യുക്രൈനിലെ പാര്‍പ്പിട സമുച്ചയങ്ങളെയും ഭരണ കാര്യാലയങ്ങളെയും ഉന്നംവെച്ചാണ് റഷ്യയുടെ ആക്രമണം.

കീവ്: ഖാർക്കീവ് നഗരമദ്ധ്യത്തിൽ റഷ്യൻ സൈന്യം നടത്തിയ റോക്കറ്റ് ആക്രമണത്തിൽ വൻ നാശം. പത്ത് പേർ കൊല്ലപ്പെട്ടതായും 35 പേർക്ക് പരിക്കേറ്റതായും യുക്രെയ്ൻ ആഭ്യന്തര മന്ത്രാലത്തിന്റെ ഉപദേഷ്ടാവ് ആന്റൺ ഹെരാഷ്‌ചെങ്കോ പറഞ്ഞു. ഇന്ത്യൻ വിദ്യാർത്ഥി ഉൾപ്പെടെയുള്ളവരാണ് മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇപ്പോള്‍, യുക്രൈനിലെ പാര്‍പ്പിട സമുച്ചയങ്ങളെയും ഭരണ കാര്യാലയങ്ങളെയും ഉന്നംവെച്ചാണ് റഷ്യയുടെ ആക്രമണം.

പ്രധാനനഗരങ്ങളായ കീവിനെയും ഖാർക്കീവിനെയും ലക്ഷ്യമാക്കിയാണ് റഷ്യ ഇപ്പോള്‍ ആക്രമണം നടത്തുന്നത്. രാജ്യത്തെ രണ്ടാമത്തെ പ്രധാന നഗരമായ ഖര്‍ക്കീവിലെ ഒരു ഭരണകാര്യാലയം റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ തകരുന്നതിന്റെ വീഡിയോ യുക്രൈന്‍ വിദേശകാര്യ മന്ത്രാലയം ട്വിറ്ററില്‍ പങ്കുവെച്ചു. ഫ്രീഡം സ്‌ക്വയറിൽ ഒരു ക്രൂയിസ് മിസൈൽ പതിച്ചു. 5-7 മിനിറ്റിനുള്ളിൽ രക്ഷാപ്രവർത്തകർ എത്തി. ഇതോടെ സമാനമായ റോക്കറ്റാക്രമണം വീണ്ടും സംഭവിക്കുകയായിരുന്നു.

ഖാർകീവിൽ തിങ്കളാഴ്ച രാത്രി മുതൽ ആക്രമണം ആരംഭിച്ചിരുന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ റഷ്യയുടെ 54 മിസൈൽ ആക്രമണങ്ങളും 113 ക്രൂയിസ് മിസൈൽ ആക്രമണങ്ങളും നടന്നതായി യുക്രെയ്ൻ വ്യക്തമാക്കി. ജനവാസകേന്ദ്രങ്ങൾക്ക് നേരെയുള്ള റഷ്യയുടെ ആക്രമണം യുദ്ധക്കുറ്റമാണെന്നും യുക്രെയ്ൻ പ്രസിഡന്റ് പ്രതികരിച്ചിരുന്നു. ‘സാധാരണക്കാരെ വധിക്കുന്നു, സൈനികേതര വസ്തുവകകള്‍ നശിപ്പിക്കുന്നു. റഷ്യയുടെ പ്രധാനലക്ഷ്യം വന്‍നഗരങ്ങളാണ്.’

‘അവര്‍ ഇപ്പോള്‍ അവിടേക്ക് മിസൈലുകള്‍ തൊടുക്കുകയാണ്,’ ഖര്‍ക്കീവിലെ ഭരണകാര്യാലയത്തിനു നേര്‍ക്കുള്ള റഷ്യന്‍ മിസൈല്‍ ആക്രമണത്തിന്റെ വീഡിയോ പങ്കുവെച്ച്, യുക്രൈന്‍ വിദേശകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്തു. കുട്ടികള്‍ ഉള്‍പ്പെടെ 352 സാധാരണക്കാരാണ് റഷ്യയുടെ ആക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ടതെന്ന് യുക്രൈന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 116 കുട്ടികളടക്കം 1,684 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. എന്നാല്‍, യുക്രൈന്‍ സൈന്യത്തില്‍ എത്ര പേര്‍ കൊല്ലപ്പെട്ടുവെന്ന കാര്യത്തില്‍ മന്ത്രാലയം വിവരങ്ങള്‍ നല്‍കിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button