പഴനി: ചത്രപട്ടി മുല്ലൈ നഗറില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു. ഓമന്ത് രാജനാണ് (48) കൊല്ലപ്പെട്ടത്. ഓമന്ത് രാജന്‍ മദ്യപിച്ച് വീട്ടില്‍ വഴക്കുണ്ടാക്കുന്നത് പതിവാണ്. കഴിഞ്ഞ ദിവസവും മദ്യപിച്ച് വീട്ടിലെത്തി അമ്മയെ മർദ്ദിച്ചിരുന്നു.
17 കാരനായ മകന്‍ ഇടപെട്ട് തടയാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതിനിടെ മകന്‍ ക്രിക്കറ്റ് ബാറ്റുകൊണ്ട് അച്ഛനെ അടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ ഓമന്ത് രാജന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചതെന്നും പൊലീസ് പറഞ്ഞു .
മദ്യപിച്ചു അമ്മയെ മർദിക്കുക പതിവായിരുന്നുവെന്നും അമ്മയെ രക്ഷിക്കാനായാണ് ഇടപെട്ടതെന്നും മകൻ പൊലീസിൽ മൊഴി നൽകി.
Post Your Comments