കറാച്ചി: പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ലാഹോര്‍ ക്വിലാന്‍ഡേഴ്‌സിനെ ജേതാക്കളാക്കിയതോടെ ലോക റെക്കോര്‍ഡ് സ്വന്തമാക്കി പാക് പേസര്‍ ഷഹീന്‍ അഫ്രീദി. ടി20 ലീഗ് കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ നായകനെന്ന റെക്കോര്‍ഡാണ് 21കാരനായ അഫ്രീദി സ്വന്തമാക്കിയത്. ഫൈനലില്‍ മുള്‍ട്ടാന്‍ സുല്‍ത്താന്‍സിനെ 42 റണ്‍സിന് കീഴടക്കിയാണ് അഫ്രീദി നായകനായ ലാഹോര്‍ കിരീടം നേടിയത്.
ഇതോടെ, 2012ലെ ബിഗ് ബാഷ് ലീഗില്‍ സിഡ്‌നി സിക്‌സേഴ്‌സിന് തന്റെ 22-ാം വയസില്‍ കിരീടം നേടിക്കൊടുത്ത മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്തിന്റെ പേരിലുള്ള റെക്കോര്‍ഡാണ് ഷഹീന്‍ അഫ്രീദി മറികടന്നത്.
Read Also:- ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് തകർപ്പൻ ജയം
ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ലാഹോര്‍ മുഹമ്മദ് ഹഫീസിന്‍റെയും(65), ഹാരി ബ്രൂക്കിന്‍റെയും ബാറ്റിംഗ് മികവില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ മുള്‍ട്ടാന്‍ സുല്‍ത്താന്‍സ് 19.3 ഓവറില്‍ 138 റണ്‍സിന് ഓള്‍ഔട്ടായി. നാലോവറില്‍ 30 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത അഫ്രീദി തന്നെയാണ് ബൗളിംഗില്‍ തിളങ്ങിയത്.
Post Your Comments