കറാച്ചി: പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ബാബര്‍ അസം നായകനായ കറാച്ചി കിങ്‌സ് തുടര്‍ച്ചയായ എട്ടാം തോല്‍വി വഴങ്ങിയതിന് പിന്നാലെ താരത്തിനെ പിന്തുണച്ച് മുന്‍ പാക് നായകന്‍ സല്‍മാന്‍ ബട്ട്. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ പാക് ടീമിന്‍റെ നായകന്‍ കൂടിയായ ബാബര്‍ നയിക്കുന്ന കറാച്ചി കിംഗ്സിന് ഇതുവരെ ഒറ്റ ജയം പോലും നേടാനാവാതെ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്.
ഇന്നലെ നടന്ന മത്സരത്തില്‍ മുള്‍ട്ടാന്‍ സുല്‍ത്താന്‍സിനോടും കറാച്ചി കിങ്‌സ് തോല്‍വി വഴങ്ങിയിരുന്നു. മത്സരത്തിനിടെ ടീമിന്റെ മെന്ററായ മുന്‍ പേസര്‍ ഇതിഹാസം വസീം അക്രം ബാബര്‍ അസമിനോട് ദേഷ്യപ്പെടുന്ന വീഡിയോയും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുകയും ചെയ്തു. ഇതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്.
Read Also:- രഞ്ജിട്രോഫിയിൽ മേഘാലയയ്‌ക്കെതിരെ കേരളത്തിന് കൂറ്റന്‍ ലീഡ്
‘എംഎസ് ധോണിയെയോ, റിക്കി പോണ്ടിംഗിനെയോ ബംഗ്ലാദേശിന്റെ നായകനാക്കിയാലും അവര്‍ക്ക് ലോകകപ്പ് ജയിക്കാനാവില്ല. ടീമില്‍ എന്തെങ്കിലും മാറ്റം വരുത്തണമെങ്കില്‍ ക്ഷമയോടെ കാത്തിരിക്കണം’ ബട്ട് പറഞ്ഞു. ബാബറിനെ നായകസ്ഥാനത്ത് നിന്ന് നീക്കണമെന്ന സമ്മര്‍ദ്ദം ശക്തമായിരിക്കെയാണ് ബട്ടിന്‍റെ പ്രസ്താവന.
Post Your Comments