ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് തകർപ്പൻ ജയം. 198 റണ്‍സിനായിരുന്നു ദക്ഷിണാഫ്രിക്ക ന്യൂസിലന്‍ഡിനെ തകർത്തത്. ജയത്തോടെ രണ്ട് മത്സരങ്ങളുടെ പരമ്പര ദക്ഷിണാഫ്രിക്ക സമനില നേടി. ആദ്യ മത്സരം ന്യൂസിലന്‍ഡ് ഇന്നിംഗ്‌സിനും 276 റണ്‍സിന് ജയിച്ചിരുന്നു. കഗിസോ റബാദയാണ് കളിയിലെ താരം.
അവസാന ദിനം 426 റണ്‍സായിരുന്നു ന്യൂസിലന്‍ഡിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍, കിവീസ് 227ന് പുറത്തായി. മൂന്ന് വിക്കറ്റ് വീതം നേടിയ കഗിസോ റബാദ, മാര്‍കോ ജാന്‍സെന്‍, കേശവ് മഹാരാജ് എന്നിവരാണ് കിവീസിനെ തകര്‍ത്തത്. 92 റണ്‍സ് നേടിയ ഡെവോണ്‍ കോണ്‍വെയാണ് കിവീസിന്റെ ടോപ് സ്‌കോറര്‍.
Read Also:- ഇന്ത്യൻ ടീമിൽ ഇടം കൈയന്‍ പേസര്‍മാര്‍ക്ക് കൂടുതല്‍ അവസരം നല്‍കണം: താരങ്ങളെ നിർദ്ദേശിച്ച് ഇര്‍ഫാന്‍ പഠാന്‍
രണ്ടാം ഇന്നിംഗ്‌സില്‍, കെയ്ല്‍ വെറെയ്‌നെ (136)യുടെ കന്നി സെഞ്ചുറിയാണ് ദക്ഷിണാഫ്രിക്കയ്ക്ക് ലീഡ് സമ്മാനിച്ചത്. ദബാദ (47), വാന്‍ ഡര്‍ ഡസ്സന്‍ (45) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. നേരത്തെ, ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിങ്സ് സ്കോറായ 364 പിന്തുടർന്ന ന്യൂസിലന്‍ഡ് 293ന് പുറത്തായിരുന്നു. സ്‌കോര്‍: ദക്ഷിണാഫ്രിക്ക 364, 354/9 (ഡിക്ലയർ) & ന്യൂസിലന്‍ഡ് 293, 227.
Post Your Comments